ആലപ്പുഴ: ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഫോണ് ചെയ്തു പറഞ്ഞാൽ വീടുകളിൽ എത്തിച്ചു കൊടുക്കണമെന്ന് മുഖ്യമന്ത്രി വ്യാപാരികളോട് അഭ്യർഥിച്ചു.
കോവിഡ് 19 പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാക്കുവാനും രോഗവ്യാപനം തടയുവാനും വ്യാപാരി സമൂഹത്തിന്റെ പിന്തുണ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലാ കളക്ടറേറ്റിൽ വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത വ്യാപാരി സംഘടനാ നേതാക്കളോടാണ് മുഖ്യമന്ത്രിയുടെ ആവശ്യം.
ജില്ലാ കളക്ടർ എം. അഞ്ജന വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര, ജില്ലാ സെക്രട്ടറി സബിൽ രാജ്, വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് ഒ.അഷറഫ്, ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നസീർ പുന്നക്കൽ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.