പാവപ്പെട്ടവന്‍റെ രാജധാനി; മുഖം മിനുക്കി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള പു​തി​യ കോ​ച്ചു​കളുമായി ഗ​രീ​ബ് ര​ഥ് 



കൊ​ല്ലം: ഗ​രീ​ബ് ര​ഥ് ട്രെ​യി​നു​ക​ളു​ടെ കോ​ച്ച് നി​ർ​മാ​ണം ചെ​ന്നൈ​യി​ലെ ഇന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​ അ​വ​സാ​നി​പ്പി​ച്ചു. കോ​ച്ചു​ക​ളു​ടെ ആ​ധു​നി​ക വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്.നി​ല​വി​ലെ കോ​ച്ചു​ക​ൾ​ക്ക് പ​ക​രം ഗ​രീ​ബ് ര​ഥ് ട്രെ​യി​നു​ക​ളി​ൽ എ​ൽ​എ​ച്ച്ബി ഏ​സി ത്രീ ​ട​യ​ർ എ​ക്ക​ണോ​മി കോ​ച്ചു​ക​ൾ ഏ​ർ​പ്പെ​ടു​ത്തും. ഇ​തോ​ടെ ഗ​രീ​ബ് ര​ഥ് ട്രെ​യി​നു​ക​ളു​ടെ മു​ഖഛാ​യ ത​ന്നെ മാ​റും.

വി​വി​ധ റെ​യി​ൽ​വേ സോ​ണു​ക​ളി​ൽ ഘ​ട്ടം ഘ​ട്ട​മാ​യി കോ​ച്ചു​ക​ളു​ടെ മാ​റ്റം ന​ട​പ്പി​ലാ​ക്കാ​നാ​ണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം.തു​ട​ക്ക​ത്തി​ൽ നോ​ർ​ത്തേ​ൺ റെ​യി​ൽ​വേ​യി​ലാ​യി​രി​ക്കും ഇ​ത് ന​ട​പ്പാ​ക്കു​ക. ഈ ​മേ​ഖ​ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഒ​മ്പ​ത് ഗ​രീ​ബ് ര​ഥ് ട്രെ​യി​നു​ക​ൾ ഉ​ട​ൻ പു​തി​യ കോ​ച്ചു​ക​ളി​ലേ​യ്ക്ക് മാ​റും. ഇ​തി​നാ​യി അ​വ​ർ​ക്ക് 100 എ​ൽ​എ​ച്ച്ബി ഏ​സി ത്രീ ​ട​യ​ർ എ​ക്ക​ണോ​മി കോ​ച്ചു​ക​ൾ ഇ​തി​ന​കം കൈ​മാ​റി​ക്ക​ഴി​ഞ്ഞു.

സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ ദീ​ർ​ഘ​ദൂ​ര ഏ​സി യാ​ത്ര ല​ക്ഷ്യ​മി​ട്ട് 2005-ലാ​ണ് ഗ​രീ​ബ് ര​ഥ് ട്രെ​യി​നു​ക​ൾ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ആ​രം​ഭി​ച്ച​ത്. ഇ​ത് വ​ൻ വി​ജ​യ​വു​മാ​യി​രു​ന്നു. പാ​വ​പ്പെ​ട്ട​വ​ൻ്റെ രാ​ജ​ധാ​നി എ​ക്സ്പ്ര​സ് എ​ന്നാ​യി​രു​ന്നു ഗ​രീ​ബ് ര​ഥ് ട്രെ​യി​നു​ക​ളെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള പു​തി​യ കോ​ച്ചു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തോ​ടെ ടി​ക്ക​റ്റ് നി​ര​ക്കു​ക​ളി​ൽ നേ​രി​യ വ്യ​ത്യാ​സം ഉ​ണ്ടാ​കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. ഇ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മൊ​ന്നും വ​ന്നി​ട്ടു​മി​ല്ല.നി​ല​വി​ൽ കേ​ര​ള​ത്തി​ൽ കൊ​ച്ചു​വേ​ളി – ലോ​ക​മാ​ന്യ തി​ല​ക് ടെ​ർ​മി​ന​സ് റൂ​ട്ടി​ൽ ഒ​രു ഗ​രീ​ബ് ര​ഥ് ട്രെ​യി​ൻ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

 

Related posts

Leave a Comment