എന്റെ മകൾ മൂന്നാം ക്ലാസിലാണ്. അവരുടെ ഇടയിൽപോലും പ്രേമവും ലെറ്ററുമുണ്ട്. അവർക്കിടയിൽ വരെ അതൊക്കെ സജീവമാണ്. അവളും വന്ന് പറയാറുണ്ട് അമ്മേ എനിക്ക് ലൗ ലെറ്റർ തന്നു….
എന്നെ പ്രൊപ്പോസ് ചെയ്തു എന്നൊക്കെ. ഞങ്ങൾ വളരെ ഓപ്പണായും തമാശയോടെയുമാണ് ഞങ്ങൾ ആ കാര്യങ്ങൾ ഡിസ്കസ് ചെയ്യുന്നത്.
വളരെ സീരിയസായിട്ടുള്ള കാര്യമാണെങ്കിൽപോലും തമാശയായിട്ടാണ് കൈകാര്യം ചെയ്യാറുള്ളത്. ലൈഫിൽ സീരിയസ് ആയിട്ട് ഇതിനെ ഒക്കെ കാണേണ്ട ഒരു പ്രായമുണ്ട്.
അതുവരെ ഇതിനെയൊക്കെ തമാശയായിട്ട് കണ്ടാൽ മതിയെന്നാണ് ഞാൻ പറഞ്ഞ് കൊടുക്കാറുള്ളത്. ആൺകുട്ടിക്കും പെൺകുട്ടിക്കും പരസ്പരം ഇഷ്ടം തോന്നുന്നത് ഭയങ്കര എന്തോ പ്രശ്നം പോലെയാണ് നമ്മുടെ നാട്ടിൽ കാണുന്നത്.
അത്തരമൊരു നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. അതിന്റെ ഒന്നും ആവശ്യമില്ല. ഒരു ആൺകുട്ടി വന്ന് ഇഷ്ടമാണെന്ന് പറയുന്നത് വളരെ നാച്ചുറലായിട്ടുള്ള കാര്യമാണ്.
അതിനോട് നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നത് മാത്രമെയുള്ളു. അതൊന്നും വലിയ കാര്യമാക്കേണ്ടെന്നാണ് ഇപ്പോൾ പറഞ്ഞ് കൊടുത്തിരിക്കുന്നത്.
-ഗായത്രി അരുൺ