ആളുകള്‍ കളിയാക്കുമ്പോള്‍ ഈ സെലിബ്രിറ്റ് എന്ന ടാഗ് ലൈന്‍ വേണ്ട എന്ന് തോന്നിയിട്ടുണ്ട്. സെലിബ്രിറ്റികളും വലിയ പ്രശ്നങ്ങള്‍ നേരിടുന്നവരാണ്.
എവിടെ പോയാലും അവരെ എന്തെങ്കിലുമൊക്കെ പറഞ്ഞ് കളിയാക്കുന്നത് ഒക്കെ വലിയ ബുദ്ധിമുട്ടാണ്.
എന്നെ അലട്ടുന്നത് ട്രോളുകള്‍ ആണെങ്കില്‍ മറ്റ് പലരെയും പല പ്രശ്നങ്ങളുമാണ് വേട്ടയാടുന്നത്. അപ്പോള്‍ എനിക്ക് തോന്നും, ഹൊ സെലിബ്രിറ്റി ആവേണ്ടായിരുന്നു എന്ന്.
ഒരു പരിധിയില്‍ കവിഞ്ഞ ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ എനിക്ക് സാധിക്കില്ല. അങ്ങനെ ചില സിനിമകള്‍ വേണ്ടെന്ന് വച്ചിട്ടുമുണ്ട്.
മലയാളത്തെക്കാള്‍ നല്ല റോളുകള്‍ തെലുങ്കില്‍ കിട്ടിയത് കൊണ്ടാണ് തെലുങ്ക് സിനിമയില്‍ അഭിനയിച്ചത്. തെലുങ്ക് നടന്മാരെക്കാള് മികച്ചത് എപ്പോഴും മലയാളത്തിലെ നടന്മാര് തന്നെയാണ്. -ഗായത്രി സുരേഷ്