ഹിറ്റ് ചിത്രം ചുരുളിയിലൂടെ മലയാളി സിനിമാപ്രേമികളുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് ഗീതി സംഗീത. ക്യൂബന്‍ കോളനി എന്ന ചിത്രത്തിലൂടെയാണ് ഗീതി അഭിനയരംഗത്തേക്ക് എത്തുന്നത്.
പിന്നീട് ഇങ്ങോട്ട് സഹനടി വേഷങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു വരുന്ന ഗീതിയുടെ ഏറ്റവും പുതിയതായി റിലീസ് ചെയത സിനിമ അപ്പന് എന്ന ചിത്രമാണ്. ചെറിയ വേഷമാണെങ്കിലും ശ്രദ്ധേയമായ അഭിനയമാണ് നടി ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്.
ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖങ്ങളില്‍ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഗീതി.
വിവാഹ മോചനം നേടിയതിനെ പറ്റിയും താന്‍ ജോലി രാജി വെച്ച് സിനിമാ രംഗത്ത് എത്തിയതിനെ പറ്റിയും ഗീതി സംസാരിക്കുകയുണ്ടായി.
മലയാള സിനിമയില്‍ ആരും ബലമായി ഒന്നും പ്രേരിപ്പിക്കില്ലെങ്കിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടാകുമെന്നാണ് നടി പറയുന്നത്.
കരിയറിന്റെ തുടക്കത്തില്‍ തന്നോട് വന്ന് ചിലര്‍ ചോദിച്ചിരുന്നുവെന്നും എന്നാല്‍ അതിന് താല്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ റോളില്ല എന്ന് പറഞ്ഞ് തന്നെ വിടുകയാണ് ചെയ്തത് എന്നും നടി പറയുന്നു.
ആരും ബലമായി ഒന്നിനും ഇവിടെ പ്രേരിപ്പിക്കില്ല, പുതിയതായി വരുന്ന കുട്ടികളുടെ മാതാപിതാക്കള്‍ തന്നോട് ഇക്കാര്യം ചോദിക്കാറുണ്ടെന്നും നടി പറയുന്നു.
നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ ആരും ഒന്നിനും നിര്ബന്ധിക്കില്ല. ചിലപ്പോള്‍ അവര്‍ ചോദിച്ചേക്കും. തന്നോട് തുടക്കത്തില്‍ രണ്ട് പേര് ചോദിച്ചിരുന്നുവെന്നും അപ്പോള്‍ ”പൊന്ന് ചേട്ടാ ഞാന്‍ ആ വഴിയല്ല എന്ന് അവരോട് പറഞ്ഞു, ജോലിയൊക്കെ കളഞ്ഞ് ഇഷ്ടം കൊണ്ട് വന്നതാണ്” എന്ന് അവരോടു പറഞ്ഞതായും ഗീതി പറയുന്നു.
നിങ്ങള്‍ മാന്യമായി വര്‍ക്ക് ഉണ്ടെങ്കില്‍ വിളിക്കൂ ഇല്ലെങ്കില്‍ വിട്ടേക്കൂ എന്നും പറഞ്ഞുവെന്നും പിന്നെ ആരും ചോദിച്ചിട്ടില്ലെന്നും ഗീതി പറയുന്നു.
ഒരു വര്‍ക്ക് ഉണ്ടായിരുന്നു ഗീതി, പക്ഷെ ഗീതിക്ക് പറ്റിയ വര്‍ക്ക് അല്ല എന്ന് ചിലര്‍ പറയും, ഇവിടെ എല്ലാം പരസ്യം ആണ്. ഗീതി ഏത് തരം വര്‍ക്ക് ചെയ്യുമെന്ന് ഇന്‍ഡസ്ട്രിയില്‍ അറിയാമെന്നത് സന്തോഷമുള്ള കാര്യമാണ് എന്നാണ് ഗീതി സംഗീത പറയുന്നത്.
എന്റെ എല്ലാ കാര്യങ്ങളും അമ്മയോട് പറയുമായിരുന്നു. എന്റെ പിറകെ നടക്കുന്ന ബോയ്സിനെ കുറിച്ച് പോലും അമ്മയ്ക്ക് അറിയാമായിരുന്നു, അത്രയും കൂട്ടായിരുന്നു.
പക്ഷെ അമ്മ എന്റെ 17ാമത്തെ വയസ്സില്‍ മരിച്ചു, ലോകം അതോടു കൂടി തീര്‍ന്നു എന്ന് തോന്നിപ്പോയി. പലപ്പോഴും ലൈഫില്‍ അമ്മയെ മിസ് ചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ പോലും അമ്മയെ മിസ് ചെയ്യുന്നുവെന്നും ഗീതി പറയുന്നു.
അച്ഛനും മരിച്ചിട്ട് പത്ത് വര്‍ഷത്തോളം ആയി. സഹോദരി ആണ് ഇപ്പോള്‍ ഉള്ളത്. ഹൗസ് വൈഫായി വീട്ടിലേ കാര്യങ്ങളൊക്കെ നോക്കി എല്ലാവരെപ്പോലെയും ജീവിച്ച് മരിച്ച് പോവേണ്ട സ്ഥലത്ത് നിന്നാണ് ഇന്നത്തെ ഈ നിലയില്‍ എത്തിയതെന്ന് നടി പറയുന്നു.
എന്റെ പുരുഷ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ എന്നെ ബഹുമാനിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. നമ്മളില്‍ പലരും മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതി ഇഷ്ടമില്ലാത്ത ജീവിതം തുടര്‍ന്ന് കൊണ്ട് പോവാറുണ്ട്.
ഞാനും അങ്ങനെയൊക്കെ തന്നെ ആയിരുന്നു. സാധാരണ കുടുംബത്തില്‍ നിന്ന് വന്ന ആളാണ്. അച്ഛന് വിഷമം ആവരുത് എന്റെ സഹോദരിക്ക് ഞാന്‍ കാരണം ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് കരുതി ജീവിച്ച് പിന്നീട് നമ്മളിനി എന്ത് ചെയ്തിട്ടും കാര്യമില്ല എന്ന തിരിച്ചറിവ് വരുമ്പോള്‍ ഒന്നുകില്‍ ആത്മഹത്യ ചെയ്യണം അല്ലെങ്കില്‍ ഇതില്‍ നിന്ന് പുറത്ത് വരണം.
അപ്പോള്‍ ആര് എന്ത് പറഞ്ഞാലും കുഴപ്പമില്ല, ഇത് എന്റെ ജീവിതമാണ്, ജീവിക്കേണ്ടത് ഞാന്‍ മാത്രമാണ്.
എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ണടച്ച് തീരുമാനങ്ങള്‍ എടുത്തു.
ജോലി രാജി വെച്ചത് സഹോദരിയോട് പോലും പറഞ്ഞിരുന്നില്ല. എത്ര നാള് ജീവിച്ചിരിക്കും എന്നറിയില്ല. ആ തിരിച്ചറിവ് വരാന്‍ കാരണം അമ്മയുടെ മരണം ആണ്.
മരിക്കുമ്പോള്‍ അമ്മയ്ക്ക് 37 വയസ് മാത്രമായിരുന്നു. പിന്നെ അച്ഛനും മരിച്ചു.സഹോദരിയ്ക്ക് വേറെ ജീവിതവുമായി.
ഇനി ഞാന്‍ ആര്‍ക്ക് വേണ്ടി ആണ് സഹിക്കേണ്ടത് എന്ന് തോന്നി. അന്നെടുത്ത തീരുമാനത്തില്‍ അഭിമാനിക്കുന്നു, ഇപ്പോഴും ലൈഫ് സെറ്റില്‍ഡ് ഒന്നും അല്ല പക്ഷെ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നെന്നും ഗീതി സംഗീത വ്യക്തമാക്കി.