ജെ​മി​നി ശ​ങ്ക​ര​ന്‍റെ വി​യോ​ഗം സ​ർ​ക്ക​സ് ക​ല​യ്ക്ക് വ​ലി​യ ന​ഷ്ടമെന്ന് മു​ഖ്യ​മ​ന്ത്രി


ക​ണ്ണൂ​ർ: ജെ​മി​നി ശ​ങ്ക​ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ചി​ച്ചു. ഇ​ന്ത്യ​ൻ സ​ർ​ക്ക​സി​നെ ലോ​ക​പ്ര​ശ​സ്ത​മാ​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്കു വ​ഹി​ച്ച വ്യ​ക്തി​യാ​ണ് ജെ​മി​നി ശ​ങ്ക​ര​നെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ജെ​മി​നി ശ​ങ്ക​ര​ന്‍റെ വി​യോ​ഗം സ​ർ​ക്ക​സ് ക​ല​യ്ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.
ഇ​ന്ത്യ​യു​ടെ വി​വി​ധ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ, രാ​ഷ്ട്ര​പ​തി​മാ​ർ, ലോ​ക നേ​താ​ക്ക​ൾ, പ്ര​മു​ഖ വ്യ​ക്തി​ക​ൾ എ​ന്നി​വ​രു​മാ​യി അ​ദ്ദേ​ഹം സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്നു.

സ​ർ​ക്ക​സ് കു​ല​പ​തി കീ​ലേ​രി കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ ക​ള​രി​യി​ലൂ​ടെ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച അ​ദ്ദേ​ഹം സ​ർ​ക്ക​സി​ൽ കാ​ലി​ക​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. വി​ദേ​ശ ക​ലാ​കാ​ര​ന്മാ​രെ​യും അ​വ​രു​ടെ സ​ർ​ക്ക​സ് ക​ല​ക​ളെ​യും ഇ​ന്ത്യ​ൻ സ​ർ​ക്ക​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്ക​സ് വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധി​ച്ചു.

99-ാം വ​യ​സ്സി​ലും ആ​രോ​ഗ്യ​പൂ​ർ​ണ​മാ​യി സ​ജീ​വ ജീ​വി​തം ന​യി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു. ജെ​മി​നി ശ​ങ്ക​ര​നു​മാ​യി വ്യ​ക്തി​പ​ര​മാ​യി ഏ​റെ അ​ടു​പ്പം പു​ല​ർ​ത്തി​യി​രു​ന്നു. പു​രോ​ഗ​മ​ന രാ​ഷ്ട്രീ​യ​ത്തോ​ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment