നറുക്കെടുപ്പിലൂടെ വരനെ കണ്ടെത്തുന്നതിനെക്കുറിച്ച് ആരും കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ അങ്ങനെയൊരു സംഭവമുണ്ടായി. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ ജില്ലായിലാണ് ഈ അപൂര്‍വസംഭവം നടന്നത്.
നാലു യുവാക്കള്‍ക്കൊപ്പം ഒളിച്ചോടിയ യുവതിയുടെ വരനായി അവരില്‍ ഒരാളെ തെരഞ്ഞെടുക്കാനായിരുന്നു പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ഈ നറുക്കെടുപ്പ്.
ദേശീയമാധ്യമങ്ങളടക്കം ഈ വാര്‍ത്ത പങ്കുവെച്ചിട്ടുണ്ട്. അസിംനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന ഗ്രാമത്തില്‍ നിന്നുള്ള നാലു യുവാക്കള്‍, താണ്ട പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഒരു യുവതിക്കൊപ്പം ഒളിച്ചോടുകയായിരുന്നു.
പിന്നാലെ രണ്ടു ദിവസം ഇവര്‍ ഈ യുവതിയെ ബന്ധുവിന്റെ വീട്ടില്‍ സുരക്ഷിതമായി താമസിപ്പിച്ചു. പക്ഷേ അപ്പോഴേക്കും ഒളിച്ചോടിയ വിവരം ഗ്രാമത്തില്‍ വലിയ ചര്‍ച്ചയായി.
സംഭവം കൈവിട്ടു പോയെന്നു മനസ്സിലായതോടെ പോലീസ് നടപടി ഭയന്ന് ഇവര്‍ തിരികെ നാട്ടിലെത്തുകയായിരുന്നു. നാട്ടിലെത്തിയ യുവാക്കളോട് ആരെങ്കിലും ഒരാള്‍ യുവതിയെ വിവാഹം കഴിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടു.
പക്ഷേ യുവാക്കളിലാരും ഇതിന് തയാറായില്ല.ആരെ വിവാഹം കഴിക്കണം എന്ന ചോദ്യത്തിന് യുവതിക്കും ഒരാളെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ല.
ഒടുവില്‍ മാതാപിതാക്കളുടെ അനുവാദത്തോടെ നറുക്കെടുപ്പ് നടത്താന്‍ തീരുമാനിച്ചു. നാലു യുവാക്കളുടെയും പേരെഴുതിയ കടലാസ് പാത്രത്തിലിടുകയും കൊച്ചുകുട്ടിയെ കൊണ്ട് നറുക്ക് എടുപ്പിക്കുകയുമായിരുന്നു.
നറുക്ക് ആര്‍ക്ക് വീണാലും അയാള്‍ ആ യുവതിയെ കല്യാണം കഴിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. യുവതിയും ഇക്കാര്യം സമ്മതിച്ചു. യുവതിയുടെ സ്വകാര്യതയെ മാനിച്ച് ഇവരുടെ പേരുകള്‍ പുറത്തു വിട്ടിട്ടില്ല.