സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡ് ക​ണ്ടുമ​ട​ങ്ങ​വേ ക​ട​യു​ടെ ചി​ല്ലു​പാ​ളി വീ​ണ് മ​ധ്യ​വ​യ​സ്ക​ന് പ​രി​ക്ക്; കെ​ട്ടി​ട​ങ്ങ​ളി​ലെ ചി​ല്ല് ഗ്ലാ​സ് അ​ഴി​ച്ചു​മാ​റ്റാ​ൻ നി​ർ​ദേ​ശം ന​ൽ​കി പോ​ലീ​സ്

തൃ​ശൂ​ർ: തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡ് കാ​ണാ​നെ​ത്തി​യ കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ന്‍റെ ത​ല​യി​ൽ ചി​ല്ലു​പാ​ളി വീ​ണ് പ​രി​ക്ക്. തൃ​ശൂ​ർ കു​റു​പ്പം റോ​ഡി​ൽ മ​നോ​ര​മ കെ​ട്ടി​ട​ത്തി​ലെ കെ.​ആ​ർ. ബി​സ്ക​റ്റ് സ്റ്റോ​ഴ്സി​ന്‍റെ മു​ക​ൾ നി​ല​യി​ലെ ചി​ല്ലാ​ണു ത​ക​ർ​ന്നു​വീ​ണ​ത്. പ​രി​ക്കേ​റ്റ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണനെ (54) ​ജി​ല്ല ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇന്നലെ രാ​വി​ലെ പ​ത്ത​ര​യ്ക്കാ​ണു സം​ഭ​വം. പ​രേ​ഡ് ക​ണ്ടു തി​രി​കെ ഫു​ട്പാ​ത്തി​ലൂ​ടെ കെ ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലേ​ക്കു ന​ട​ക്കു​ന്പോ​ഴാ​ണു മു​ക​ളി​ൽ​നി​ന്ന് ജ​ന​ൽ​ചി​ല്ല് വീ​ണ​ത്.

ഓ​ടി​ക്കൂ​ടി​യ​വ​രാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​രക്ഷാ വി​ഭാ​ഗ​വ​രും കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രും ചേ​ർ​ന്നു സ​മീ​പ കെ​ട്ടി​ട​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​ച്ചു. ഈ ​ഭാ​ഗ​ത്തു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച വ​ലി​യ ഗ്ലാ​സ് ഫ്രെ​യി​മു​ക​ൾ അ​ഴി​ച്ചു​മാ​റ്റാ​നും നി​ർ​ദേ​ശം ന​ൽ​കി.

Related posts

Leave a Comment