നാദാപുരം : വളയം പോലീസ് സ്റ്റേഷന് പരിധിയിലെ വാണിമേല്‍ വെള്ളിയോട് വിവാഹ വീട്ടില്‍ മോഷണം. 30 പവന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു.
വെള്ളിയോട് സ്വദേശി മീത്തലെ നടുവിലക്കണ്ടിയില്‍ ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്.ഇന്ന് നടക്കുന്ന മകളുടെ വിവാഹത്തിന് വീട്ടിലെ കിടപ്പു മുറിയില്‍ സൂക്ഷിച്ചുവച്ച സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്.
വെള്ളിയാഴ്ച്ച രാത്രി 10 മണിക്ക് ശേഷമാണ് ആഭരണങ്ങള്‍ നഷ്ടമായ വിവരം വീട്ടുകാര്‍ അറിയുന്നത്. വളയം എസ്ഐ അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തില്‍പോലീസ് വീട്ടിലെത്തി പരിശോധന നടത്തിവരികയാണ്.
രാത്രി പത്ത് മണി വരെ വീട്ടിലെത്തിയ വിരുന്നുകാര്‍ക്ക് ആഭരണങ്ങള്‍ കാണിച്ചു കൊടുത്തിരുന്നു. ആഭരണങ്ങള്‍ കാണാതായതിന് പിന്നാലെ വീട്ടുകാര്‍ വളയം പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ നാല് മണിയോടെ പോലീസ് സ്ഥലത്തെത്തിയിരുന്നു.
ഡോഗ്, വിരലടയാള വിദഗ്ധരുടെ സേവനം തേടിയിട്ടുണ്ടെന്ന് വളയം എസ്ഐ പറഞ്ഞു. പോലീസ് വീട്ടുകാരില്‍ നിന്ന് മൊഴി രേഖപ്പെടുത്തി.