കൊച്ചി: കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന് ഡ്യൂട്ടി ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെ കേരളത്തിലെ സ്വര്‍ണ വ്യാപാരത്തില്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ധന. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,320 രൂപയും പവന് 50,560 രൂപയുമായി. അഞ്ചു ശതമാനം പണിക്കൂലിയും മൂന്നു ശതമാനം ജിഎസ്ടിയും കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ 55,000 രൂപയ്ക്ക് അടുത്താകും.
അതേസമയം, രാജ്യത്ത് സ്വര്‍ണ വ്യാപാരത്തില്‍ 35 മുതല്‍ 40 ശതമാനം വരെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.