യു​ദ്ധം ആ​ളി​ക്ക​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ത്തി ജോ​ബൈ​ഡ​ൻ; ഇ​ടി​ഞ്ഞ സ്വ​ർ​ണ​വി​ല കു​തി​ച്ചു ക​യ​റു​ന്നു; പ​വ​ന് 57,800 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന് ഗ്രാ​മി​ന് 80 രൂ​പ​യും പ​വ​ന് 640 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 7,225 രൂ​പ​യും പ​വ​ന് 57,800 രൂ​പ​യു​മാ​യി. 18 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 70 രൂ​പ വ​ര്‍​ധി​ച്ച് 5,960 രൂ​പ​യാ​യി. 24 കാ​ര​റ്റ് ത​ങ്ക​ക്ക​ട്ടി​യു​ടെ ബാ​ങ്ക് നി​ര​ക്ക് കി​ലോ​ഗ്രാ​മി​ന് 78.5 ല​ക്ഷം രൂ​പ ക​ട​ന്നു.

നി​ല​വി​ലെ വി​ല അ​നു​സ​രി​ച്ച് ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യാ​യ അ​ഞ്ചു ശ​ത​മാ​ന​വും മൂ​ന്നു ശ​ത​മാ​നം ജി​എ​സ്ടി​യും എ​ച്ച് യു ​ഐ​ഡി നി​ര​ക്കും ചേ​ര്‍​ത്താ​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങ​ണ​മെ​ങ്കി​ല്‍ 62,850 രൂ​പ വ​രും. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 2685 ഡോ​ള​റി​ലും,ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 84.50 ആ​ണ്.

യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി ട്രം​പ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ള്‍ സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും, നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ യു​ദ്ധം ആ​ളി​ക്ക​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യ​തോ​ടെ​യാ​ണ് വീ​ണ്ടും സ്വ​ര്‍​ണ​വി​ല കു​തി​ച്ചു ക​യ​റു​ന്ന​ത്. സു​ര​ക്ഷി​ത നി​ക്ഷേ​പം എ​ന്ന നി​ല​യി​ല്‍ സ്വ​ര്‍​ണ​വി​ല​യു​ടെ മു​ന്നേ​റ്റ​മാ​ണ് ഇ​പ്പോ​ള്‍ കാ​ണു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല താ​ഴ്ച​യി​ല്‍ നി​ന്നും 250 ഡോ​ള​റി​ന്‍റെ വ്യ​ത്യാ​സ​മാ​ണ് വ​ന്നി​ട്ടു​ള്ള​ത്.

അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല 2798 ഡോ​ള​റി​ലേ​ക്ക് എ​ത്തി​യ​തി​നു ശേ​ഷം 2540 ഡോ​ള​ര്‍ വ​രെ കു​റ​ഞ്ഞി​രു​ന്നു. ഇ​ത് വീ​ണ്ടും മു​ന്നേ​റു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​തെ​ന്ന് ഓ​ള്‍ ഇ​ന്ത്യ ആ​ന്‍​ഡ് ജ്വ​ല്ല​റി ഡൊ​മ​സ്റ്റി​ക് കൗ​ണ്‍​സി​ല്‍ ദേ​ശീ​യ ഡ​യ​റ​ക്ട​ര്‍ എ​സ്. അ​ബ്ദു​ല്‍ നാ​സ​ര്‍ പ​റ​ഞ്ഞു.

സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment