ച​രി​ത്രം കു​റി​ച്ച് സ്വ​ർ​ണം; പ​വ​ന് വി​ല 40,000 രൂ​പ; ഗ്രാമിന് 5000 രൂപ; പ​ത്ത് വ്യാ​പാ​ര ദി​ന​ങ്ങ​ള്‍​ക്കി​ടെ കൂടിയത് 3,400 രൂ​പ​



കൊ​ച്ചി: സ്വ​ര്‍​ണ​വി​ല ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പ​വ​ന് 40,000 രൂ​പ തൊ​ട്ടു. ഗ്രാം ​വി​ല​യാ​ക​ട്ടെ 5,000 രൂ​പ​യു​മാ​യി. ഗ്രാ​മി​ന് 35 രൂ​പ​യു​ടെ​യും പ​വ​ന് 280 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്.

അ​ന്താ​രാ​ഷ്ട്ര വി​ല​യി​ലു​ണ്ടാ​യ വി​ല​ക്ക​യ​റ്റ​മാ​ണ് സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല പു​തി​യ ഉ​യ​ര​ത്തി​ലെ​ത്താ​ന്‍ കാ​ര​ണ​മാ​യ​ത്. അ​ന്താ​രാ​ഷ്ട്ര വി​ല ഇ​ന്ന് രാ​വി​ലെ ട്രോ​യ് ഔ​ണ്‍​സി​ന് ഒ​രു​വേ​ള 1,971 ഡോ​ള​ര്‍​വ​രെ ഉ​യ​ര്‍​ന്നു. ഇ​ന്ന​ലെ ഗ്രാ​മി​ന് 4,965 രൂ​പ​യും പ​വ​ന് 39,720 രൂ​പ​യു​മാ​യി​രു​ന്നു വി​ല.

ക​ഴി​ഞ്ഞ 21 മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ റി​ക്കാ​ര്‍​ഡു​ക​ള്‍ ത​ക​ര്‍​ത്ത് കു​തി​ക്കു​ക​യാ​ണു സ്വ​ര്‍​ണം. ക​ഴി​ഞ്ഞ 20ന് ​സം​സ്ഥാ​ന​ത്ത് ഗ്രാ​മി​ന് 4,575 രൂ​പ​യും പ​വ​ന് 36,600 രൂ​പ​യു​മാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല.

ഇ​വി​ടെ​നി​ന്നു​മാ​ണ് അ​തി​വേ​ഗ​ത്തി​ല്‍ നാ​ല്‍​പ​തി​നാ​യി​ര​ത്തി​ലേ​ക്ക് കു​തി​ച്ച​ത്. ക​ഴി​ഞ്ഞ പ​ത്ത് വ്യാ​പാ​ര ദി​ന​ങ്ങ​ള്‍​ക്കി​ടെ പ​വ​ന് 3,400 രൂ​പ​യും ഗ്രാ​മി​ന് 425 രൂ​പ​യു​മാ​ണു വ​ര്‍​ധി​ച്ച​ത്. ഇ​ന്ന​ലെ​മാ​ത്രം ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യും വ​ര്‍​ധി​ച്ചി​രു​ന്നു.

Related posts

Leave a Comment