ക​ള​ഞ്ഞു​കി​ട്ടി​യ ഏ​ഴ​ര​പ്പ​വ​ൻ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ഉ​ട​മ​യ്ക്ക് ന​ൽ​കി ജ​ല അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ർ മാ​തൃ​ക​യാ​യി

എ​ട​ത്വ: ന​ഷ്ട​പ്പെ​ട്ട സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ഉ​ട​മ​യ്ക്കു കൈ​മാ​റി ജ​ല അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ര്‍ മാ​തൃ​ക​യാ​യി. എ​ട​ത്വ ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സ് പ​ടി​ക്ക​ല്‍ എ​ട​ത്വ ജ​ല അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​രാ​യ ര​ഞ്ജി​ത്ത്, ഡി.​റ്റി. നി​ഷ, ര​മ്യ കു​ര്യ​ന്‍ എ​ന്നി​വ​ര്‍​ക്ക് ല​ഭി​ച്ച ഏ​ഴ​രപ്പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണാഭ​ര​ണ​ങ്ങ​ളാ​ണ് മു​ട്ടാ​ര്‍ ശ്രാ​മ്പി​ക്ക​ല്‍ ഫി​നാ​ന്‍​സ് ഉ​ട​മ ടി.​എ​സ്. ഷി​ബു ശ്രാ​മ്പി​ക്ക​ലി​ന് കൈ​മാ​റി​യ​ത്.

ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​ല അ​ഥോ​റി​റ്റി​യു​ടെ ഓ​ഫീസി​ല്‍ വെ​ള്ള​ക്ക​രം അ​ട​യ്ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് റ്റി.​എ​സ്. ഷി​ബു ശ്രാ​മ്പി​ക്ക​ലി​ന്‍റെ കൈയി ല്‍ നി​ന്ന് സ്വ​ര്‍​ണാഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​ത്.

വെ​ള്ള​ക്ക​രം അ​ട​ച്ച ഉ​ട​മ​യു​ടെ മേ​ല്‍​വി​ലാ​സ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍ ബ​ന്ധ​പ്പെ​ട്ട് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം സ്വ​ര്‍​ണാഭ​ര​ണ​ങ്ങ​ള്‍ എ​ട​ത്വ പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു.

എ​ട​ത്വ എ​സ്എ​ച്ച്ഒ എം. ​അ​ന്‍​വ​ര്‍, എ​സ്‌​ഐ എ​ന്‍. രാ​ജേ​ഷ്, എ​എ​സ്‌​ഐ പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യത്തി​ല്‍ ജ​ല അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ര്‍ ഷി​ബു​വി​ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കൈ​മാ​റി.

Related posts

Leave a Comment