ജമ്മു കാഷ്മീരിലെ കഠ്വ സ്റ്റേഷനിൽ നിർത്തിയിരുന്ന ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ തനിയെ ഓടി. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ അതിവേഗം സഞ്ചരിച്ചത്.
റെയിൽവേ ഉദ്യോഗസ്ഥരുടെ തീവ്ര ശ്രമങ്ങൾക്ക് ശേഷം ആളില്ലാ ട്രെയിൻ പഞ്ചാബിലെ മുകെരിയാനു സമീപം ഉച്ചി ബാസിയിൽ വച്ചാണ് തടഞ്ഞു നിർത്താനായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജമ്മു ഡിവിഷണൽ ട്രാഫിക് മാനേജർ അറിയിച്ചു.
ട്രെയിൻ അതിവേഗത്തിൽ ഒരു സ്റ്റേഷനിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങൾ കാണിക്കുന്ന വീഡിയോ ഇൻ്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കഠ്വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ അപ്രതീക്ഷിതമായി തനിയെ ഓടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പഠാൻകോട്ട് ഭാഗത്തേക്കുള്ള ദിശയിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ, മുന്നിലെ ചെറിയ ഇറക്കത്തിലൂടെ തനിയെ ഉരുണ്ടു നീങ്ങുകയായിരുന്നു.
#pathankot
— karan Kapoor (@karankapoor_ani) February 25, 2024
बिना ड्राइवर के चल पड़ी मालगाड़ी; रेलवे ने कड़ी में मशक्कत के बाद रोका.
पठानकोट के निकट कठुआ के पास से बगैर ड्राइवर की एक मालगाड़ी अनियंत्रित होकर दौड़ पड़ीरेलवे अधिकारियों द्वारा काफी मशक्कत के बाद आखिरकार होशियारपुर के निकट दसुआ के पास ट्रेन को रोक पाने में कामयाबी. pic.twitter.com/RoXSOuig5d