ചേച്ചി ഞങ്ങളെ ചതിച്ചാശാനേ… ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി എ​ത്തി​യ​ത് വ​ന​ത്തി​നു​ള്ളി​ൽ: ഒ​രു രാ​ത്രി മു​ഴു​വ​ൻ കുടുംബം കാ​റി​ൽ ക​ഴി​ഞ്ഞു

ബം​ഗ​ളൂ​രു: ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ബി​ഹാ​റി​ൽ​നി​ന്നു ഗോ​വ​യി​ലേ​ക്കു കാ​റി​ൽ പോ​യ കു​ടും​ബം കാ​ടി​നു​ള്ളി​ൽ കു​ടു​ങ്ങി. ക​ർ​ണാ​ട​ക​യി​ലെ ബെ​ല​ഗാ​വി ജി​ല്ല​യി​ലു​ള്ള ഖാ​നാ​പു​രി​ലെ ഭീം​ഗ​ഡ് വ​ന​മേ​ഖ​ല​യി​ൽ ഒ​രു രാ​ത്രി മു​ഴു​വ​ൻ കു​ടും​ബ​ത്തി​ന് കാ​റി​നു​ള്ളി​ൽ ക​ഴി​യേ​ണ്ടി വ​ന്നു.

യാ​ത്ര​യ്ക്കി​ടെ ഷി​രോ​ലി​ക്കും ഹെ​മ്മ​ദാ​ഗ​യ്ക്കും സ​മീ​പ​മു​ള്ള വ​ന​ത്തി​ലൂ​ടെ ഒ​രു ചെ​റി​യ വ​ഴി​യി​ലേ​ക്ക് ഗൂ​ഗി​ൾ മാ​പ്പ് കു​ടും​ബ​ത്തെ ന​യി​ക്കു​ക​യാ​യി​രു​ന്നു. എ​ട്ട് കി​ലോ മീ​റ്റ​റോ​ളം കാ​ർ ഉ​ള്ളി​ലേ​ക്കു പോ​യി. ദു​ർ​ഘ​ട​മാ​യ ഭൂ​പ്ര​ദേ​ശ​ത്തു​കൂ​ടി​യു​ള്ള യാ​ത്ര​യ്ക്കി​ടെ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് ക​വ​റേ​ജ് ന​ഷ്ട​മാ​യ​തോ​ടെ കാ​റി​ൽ രാ​ത്രി ചെ​ല​വ​ഴി​ക്കാ​ൻ കു​ടും​ബം നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​യി​രു​ന്നു.

പു​ല​ർ​ച്ചെ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് ക​വ​റേ​ജു​ള്ള ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി എ​മ​ർ​ജ​ൻ​സി ഹെ​ൽ​പ്പ്‌​ലൈ​നു​മാ​യി പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ച്ച​തോ​ടെ​യാ​ണ് കു​ടും​ബ​ത്തി​ന് വ​ന​ത്തി​ൽ​നി​ന്നു പു​റ​ത്തു​ക​ട​ക്കാ​നു​ള്ള വ​ഴി തെ​ളി​ഞ്ഞ​ത്. ക​ഴി​ഞ്ഞ മാ​സം, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി ജി​ല്ല​യി​ൽ ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി പോ​യ കാ​ർ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ല​ത്തി​ൽ​നി​ന്ന് ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞ് മൂ​ന്നു പേ​ർ മ​രി​ച്ചി​രു​ന്നു.

Related posts

Leave a Comment