മലയാളത്തിലെ മികച്ച സംഗീത സംവിധായകരില്‍ ഒരാളാണ് ഗോപി സുന്ദര്‍. ഗോപിയുടെ പാട്ടുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിവാദപരമായ ചര്‍ച്ചാവിഷയമാകാറുമുണ്ട്. കഴിഞ്ഞ ദിവസം ഗോപി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്.
ഏവർക്കും ഹോളി ആശംസകൾ അറിയിച്ചുകൊണ്ടാണ് പുതിയ ഫോട്ടോ താരം പങ്കുവച്ചത്. ആ ഫോട്ടോയിൽ ഗോപിക്കൊപ്പം ഒരു പെൺകുട്ടി കൂടിയുണ്ട്. എന്നാൽ അത് ആരാണെന്ന് ഗോപി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഗോപി സുന്ദർ പുതിയതായി പങ്കുവച്ച ചിത്രത്തിലെ പെൺകുട്ടി അദ്വൈത പത്മകുമാർ ആണെന്നും അവരൊരു നർത്തകിയും ഗായികയും ആണെന്നുമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ കണ്ടെത്തൽ.
ഗായിക അഭയ ഹിരണ്മയിയുമൊത്ത് പത്ത് വര്‍ഷത്തോളം ലിവിംഗ് റിലേഷനിലായിരുന്നു ഗോപി സുന്ദര്‍. എന്നാൽ ആ ബന്ധം വേര്‍പിരിഞ്ഞ് ഗായിക അമൃത സുരേഷുമൊത്ത് ലിവിംഗ് റിലേഷന്‍ ആരംഭിക്കുന്നത്. പിന്നീട് ഇവര്‍ വേർ പിരിഞ്ഞ വാർത്തയും പ്രചരിച്ചു. അതിനു ശേഷം ഗോപി സുന്ദര്‍ ഏത് പെണ്‍കുട്ടിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാലും കടുത്ത സൈബര്‍ ആക്രമണമാണ് നടക്കാറുള്ളത്. ഫോട്ടോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.