തിരുവനന്തപുരം: ബാലരാമപുരത്തെ ഗുണ്ടാ ആക്രമണം ഗുണ്ടാപ്പിരിവ് കൊടുക്കാത്തതിലുള്ള വിരോധത്തെ തുടർന്നെന്ന് പോലീസ്.
പട്ടാപ്പകൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാഹനങ്ങൾ അടിച്ച് തകർക്കുകയും വഴിയാത്രക്കാരെയും ആക്രമിച്ച കേസിൽ ഒരാളെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തു. നരുവാമൂട് വിഷ്ണു ഭവനിൽ മിഥുൻ (25) നെയാണ് ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളോടൊപ്പം അക്രമത്തിന് നേതൃത്വം നൽകിയ മാറനല്ലൂർ സ്വദേശി വിപിന് വേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ബാലരാമപുരം, എരുവത്തൂർ, റസൽപുരം എന്നീ പ്രദേശങ്ങളിൽ റോഡിൽ പാർക്ക് ചെയ്തിരുന്ന 18-ഓളം വാഹനങ്ങളാണ് അക്രമം സംഘം അടിച്ച് തകർത്തത്.
വഴിയാത്രക്കാരായ സ്ത്രീകളെയും പുരുഷൻമാരെയും ഇവർ ആക്രമിച്ചു. പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന ലോറി ഡ്രൈവറോട് ഗുണ്ടാപ്പിരിവ് അക്രമി സംഘം ചോദിക്കുകയും കൊടുക്കാൻ വിസമ്മതിക്കുകയും ചെയ്തതാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.
തുടർന്നാണ് ഒന്നര കിലോമീറ്റർ പ്രദേശത്ത് റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അടിച്ച് തകർക്കാൻ കാരണമായതെന്ന് പോലീസ് വ്യക്തമാക്കി.
9 ലോറികളും മൂന്ന് കാറുകളും അഞ്ച് ബൈക്കുകൾ ഉൾപ്പെടെ അക്രമികൾ തകർത്തു. ലഹരി സംഘത്തിലെ അംഗങ്ങളായ പ്രതികൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെ ന്ന് പോലീസ് പറഞ്ഞു.
മിഥുനിനെതിരെ തിരുവല്ലം പോലീസ് സ്റ്റേഷനിലെ ജീപ്പ് ആക്രമിച്ചതിന് കേസ് നിലവിലുണ്ട ്. വിപിനെതിരെയും കേസ് നിലവിലുണ്ടെ ന്ന് പോലീസ് വ്യക്തമാക്കി.
അക്രമികൾക്ക് സഹായം ചെയ്തവരെ ഉൾപ്പെടെ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ മിഥുനിനെ കോടതി റിമാന്റ് ചെയ്തു.