ഗു​രു​വാ​യൂ​ർ അ​മ്പ​ല​ന​ട​യി​ൽ… വ​ഴി​പാ​ടാ​യി നോ​ട്ടെ​ണ്ണ​ൽ യ​ന്ത്രം; ഭ​ണ്ഡാ​ര​കാ​ശു​ക​ൾ ഇ​നി വേ​ഗ​ത്തി​ലെ​ണ്ണാം; ഭണ്ഡാരമെണ്ണുന്ന യ​ന്ത്ര​ത്തി​ന്‍റെ വി​ല 17ല​ക്ഷം

ഗു​രു​വാ​യൂ​ർ:  ഗുരുവായൂർ ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​രം എ​ണ്ണ​ൽ ഇ​നി വേ​ഗ​ത്തി​ലാ​കും. നോ​ട്ട് എ​ണ്ണു​ന്ന​തി​നു​ള്ള മെ​ഷീ​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ടാ​യി ലഭിച്ചു.

ടി​വി​എ​സ് ഗ്രൂ​പ്പാ​ണ് ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​നു വ​ഴി​പാ​ടാ​യി നോ​ട്ടെ​ണ്ണ​ൽ യ​ന്ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇതി​ന് 17 ല​ക്ഷം വി​ല​വ​രും. പ​ത്തു​മു​ത​ൽ 500 രൂ​പ ക​റ​ൻ​സി​ക​ൾ വ​രെ വേ​ഗ​ത്തി​ൽ എ​ണ്ണി തി​ട്ട​പ്പെ​ടു​ത്താ​ൻ ക​ഴി​യും.

നോ​ട്ടു​ക​ൾ ത​രം​തി​രി​ച്ചു മെ​ഷീ​നി​ലെ ട്രെ​യി​ൽ വ​ച്ചാ​ൽ കൃ​ത്യ​മാ​യി എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തും.ക​ള്ള നോ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ, സ്വീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത നോ​ട്ടു​ക​ൾ മെ​ഷീ​ൻ നി​ര​സി​ക്കും.

അ​തി​ന്‍റെ കാ​ര​ണം മെ​ഷീ​നി​ലെ സ്ക്രീ​നി​ൽ തെ​ളി​യും. നി​ല​വി​ൽ ഒ​രു മെ​ഷീ​ൻ ഉ​ണ്ടെ​ങ്കി​ലും കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ഇത് ഇ​ട​യ്ക്കിടെ പ​ണി​മു​ട​ക്കും.

Related posts

Leave a Comment