വാഷിംഗ്ടൺ: ഗാസ പിടിച്ചടക്കാൻ താത്പര്യമില്ലെന്നും എന്നാൽ ഹമാസ് തീവ്രവാദ ഗ്രൂപ്പിനെ ഇല്ലാതാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും യുഎന്നിലെ ഇസ്രയേൽ അംബാസഡർ ഗിലാഡ് എർദാൻ.
ഗാസ അധിനിവേശത്തിനെതിരെ ഇസ്രയേലിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.
“ഞങ്ങൾക്ക് ഗാസ പിടിച്ചെടുക്കാനോ ഗാസയിൽ തുടരാനോ താത്പര്യമില്ല, പക്ഷേ ഞങ്ങളുടെ നിലനിൽപ്പിനായാണ് ഞങ്ങൾ പോരാടുന്നത്. അതിനാൽ ബൈഡൻ പറഞ്ഞതുപോലെ ഹമാസിനെ തുടച്ചുനീക്കുക എന്നതാണ് ഏക മാർഗം. അവരെ ഇല്ലാതാക്കാൻ ആവശ്യമായതെല്ലാം ചെയ്യും.’- എർദാൻ സിഎൻഎന്നിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞു.
ഇസ്രായേൽ ഹമാസിനെ ഉന്മൂലനം ചെയ്താൽ ഗാസ മുനമ്പിൽ ആരാണ് ഭരിക്കേണ്ടതെന്ന് ചോദിച്ചപ്പോൾ, യുദ്ധത്തിന് ശേഷം ഒരു ദിവസം എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുന്നില്ലെന്നാണ് എർദാൻ പറഞ്ഞത്.