കോഴിക്കോട്:പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികള്‍ ചോദ്യംചെയ്യലിന് പോലീസിന് മുന്നില്‍ ഹാജരായി.
സംഭവസമയത്ത് മെഡിക്കൽ കോളജ് വിഭാഗം അസി. പ്രഫസറായിരുന്ന ഡോ. സി.കെ. രമേശൻ, പി.ജി. ഡോക്ടറായിരുന്ന ഡോ. എം.ഷഹന, നഴ്സുമാരായ എം.രഹ്ന, കെ.ജി. മഞ്ജു എന്നിവരാണ് മെഡിക്കൽകോളജ് എസിപി എ.സുദർശനന്റെ ഓഫീസിൽ ചോദ്യംചെയ്യലിന് ഇന്ന് രാവിലെ ഒമ്പതരയോടെ ഹാജരായത്.
ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് പോലീസ് നീങ്ങും. അതേസമയം പ്രതികള്‍ മുന്‍ കൂര് ജാമ്യത്തിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ്് കുന്നമംഗലം കോടതിയിൽ പോലീസ് പ്രതിപ്പട്ടിക സമർപ്പിച്ചത്.