വി​വാ​ഹം ക​ഴി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​ത് ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യാ​കി​ല്ല; ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യു​ടെ വി​ധി സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: വി​വാ​ഹം ക​ഴി​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്ന​ത് ആ​ത്മ​ഹ​ത്യ​യ്ക്കു പ്രേ​ര​ണ​യാ​യി മാ​റി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി. പെ​ണ്‍​സു​ഹൃ​ത്തി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ല്‍ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി ക​മ​റു​ദ്ദീ​ന്‍ ദ​സ്ത​ഗി​ര്‍ സ​നാ​ദി​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി​യ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യു​ടെ വി​ധി സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി.

ക​മ​റു​ദ്ദീ​ന്‍റെ പെ​ണ്‍​സു​ഹൃ​ത്താ​യി​രു​ന്ന ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി 2007 ഓ​ഗ​സ്റ്റി​ല്‍ ആ​ത്മ​ഹ​ത്യ​ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി വ​ഞ്ചി​ച്ചു​വെ​ന്ന യു​വ​തി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ല്‍ ക​മ​റു​ദ്ദീ​നെ​തി​രേ കേ​സെ​ടു​ത്തു.

പ്ര​തി ത​ന്‍റെ പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ മ​രി​ച്ച​യാ​ള്‍​ക്ക് ആ​ത്മ​ഹ​ത്യ​യ​ല്ലാ​തെ മ​റ്റ് മാ​ര്‍​ഗം ഇ​ല്ലെ​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ചാ​ല്‍ മാ​ത്ര​മേ കു​റ്റം നി​ല​നി​ല്‍​ക്കു​ക​യു​ള്ളൂ​വെ​ന്നു കേ​സ് റ​ദ്ദാ​ക്കി​ക്കൊ​ണ്ട് ജ​സ്റ്റീ​സു​മാ​രാ​യ പ​ങ്ക​ജ് മി​ത്ത​ല്‍, ഉ​ജ്ജ്വ​ല്‍ ഭു​യാ​ന്‍ എ​ന്നി​വ​രു​ടെ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

Related posts

Leave a Comment