രാ​ജ്യ​ത്ത് ആ​റ് എ​ച്ച്എം​പി​വി കേ​സു​ക​ൾ; പ​ല​ർ​ക്കും ഈ ​രോ​ഗ​ബാ​ധ ഇ​തി​ന​കം വ​ന്നു പോ​യി​രി​ക്കാം;  കോ​വി​ഡ് പോ​ലെ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം


ന്യൂ​ഡ​ൽ​ഹി: ചൈ​ന​യി​ൽ ഹ്യൂ​മ​ൺ മെ​റ്റാ ന്യൂ​മോ വൈ​റ​സ് (എ​ച്ച്എം​പി​വി) രോ​ഗ​ബാ​ധ വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​യി​ല്‍ ആ​റ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ങ്കി​ലും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം രാ​ജ്യ​ത്തി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.

കോ​വി​ഡ് 19 പോ​ലെ പു​തി​യൊ​രു വൈ​റ​സ​ല്ല എ​ച്ച്എം​പി​വി എ​ന്ന​തി​നാ​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ഇ​ന്ത്യ​യി​ലെ സാ​ഹ​ച​ര്യം നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ചൈ​ന​യി​ലെ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി അ​റി​യി​ക്കു​ന്നു​ണ്ടെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. എ​ച്ച്എം​പി​വി ബാ​ധ​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജും അ​റി​യി​ച്ചു.

ബം​ഗ​ളൂ​രു​വി​ൽ ര​ണ്ടും ചെ​ന്നൈ​യി​ൽ ര​ണ്ടും അ​ഹ​മ്മ​ദാ​ബാ​ദി​ലും കോ​ൽ​ക്ക​ത്ത​യി​ലും ഒ​ന്നു വീ​ത​വും കു​ട്ടി​ക​ൾ​ക്കാ​ണു രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2001ൽ ​ക​ണ്ടെ​ത്തി​യ വൈ​റ​സാ​ണെ​ങ്കി​ലും എ​ച്ച്എം​പി​വി​ക്കാ​യി പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ൾ ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ക്കാ​റു​ണ്ടാ​യി​രു​ന്നി​ല്ല.

ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ള്ള​വ​ർ പൊ​തു നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക, ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ ഇ​റ​ങ്ങാ​തി​രി​ക്കു​ക, മു​ഖ​വും മൂ​ക്കും മൂ​ടു​ക എ​ന്നി​ങ്ങ​നെ​യാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശം.

രാ​ജ്യ​ത്ത് പ​ല​ർ​ക്കും ഈ ​രോ​ഗ​ബാ​ധ ഇ​തി​ന​കം വ​ന്നു പോ​യി​രി​ക്കാം. സാ​ധാ​ര​ണ ജ​ല​ദോ​ഷ​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന ഈ ​വൈ​റ​സ് അ​പൂ​ർ​വം കേ​സു​ക​ളി​ൽ മാ​ത്ര​മാ​ണ് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​ത്. ചൈ​ന​യി​ൽ രോ​ഗ​ബാ​ധ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment