വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ സ്വകാര്യ ബസിന്റെ കാരുണ്യ യാത്ര. കട്ടപ്പനയില്‍നിന്നു സര്‍വീസ് നടത്തുന്ന ഹോളിഫാമിലി ബസാണ് കാരുണ്യയാത്ര സംഘടിപ്പിച്ചത്.
ഹോളിഫാമിലിയുടെ മൂന്നു ബസുകളുടെ ഒരു ദിവസത്തെ വരുമാനം വയനാട് സഹായനിധിയിലേക്കു സംഭാവന ചെയ്തു. കട്ടപ്പന-തൊടുപുഴ, കട്ടപ്പന-കുമളി (രണ്ട്) സര്‍വീസുകളിലെ വരുമാനമാണ് സംഭാവനയായി നല്‍കിയത്.
യാത്രക്കാര്‍ക്ക് ടിക്കറ്റു നല്‍കാതെ അവര്‍ക്ക് ഇഷ്ടമുള്ള തുക ബക്കറ്റില്‍ നിക്ഷേപിച്ചാണ് തുക സമാഹരിച്ചത്. കട്ടപ്പനയില്‍ നിന്നാരംഭിച്ച കാരുണ്യയാത്രയിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് കെ.എം. തോമസ് ആദ്യ സംഭാവന നല്കി.