തലശേരി: ന്യൂ മാഹി പോലീസ് പരിധിയിൽ പാറാലിൽ സംസാര ശേഷിയില്ലാത്ത നാൽപതുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം.
വീടിന്റെ സെൻട്രൽ ഹാളിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്. വാതിൽ തകർത്ത് അകത്തു കടന്ന അക്രമി യുവതിയുടെ കൈയും കാലും ബെഡ് ഷീറ്റ് കൊണ്ട് കെട്ടിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
യുവതിയുടെ അകന്ന ബന്ധത്തിലുള്ളയാളാണ് അക്രമി എന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള സൂചന. യുവതിയുടെ മാതാവിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
പരിഭാഷകരുടെ സഹായത്തോടെ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതിയെ പിടികൂടാൻ പോലീസ് ഊർജിതമായ ശ്രമം ആരംഭിച്ചിട്ടുണ്ട്.