തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് ഹണി റോസ്. വിനയന് സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി മലയാള സിനിമയില്‍ അരങ്ങേറിയത്.
ഇപ്പോഴിതാ തനിക്ക് വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഇന്ത്യാ ഗ്ലിറ്റ്സിന് നല്കിയ അഭിമുഖത്തിലാണ് ഹണിയുടെ പരാമര്‍ശം.
ഹണിയുടെ വാക്കുകള്‍ ഇങ്ങനെ…’വേറൊരാളുടെ കല്യാണത്തിന് പോകുന്നത് പോലും എനിക്കിഷ്ടമല്ല. എന്തോ ഒരു ഇഷ്ടക്കേടാണ്. കാരണം കാമറയും ആളുകളും ബഹളവുമൊക്കെയായിട്ട് അവര്‍ക്ക് പോലും അത് ആസ്വദിക്കാന്‍ പറ്റാറില്ല.
കുറേ പൈസ ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടി ആളുകളെ വിളിക്കുന്നു, കുറേ ഭക്ഷണം കൊടുക്കുന്നു, ചിലര്‍ പെണ്ണിന് നിറമില്ല, ആഭരണം കുറവാണ്, ചെക്കനെ കാണാന്‍ കൊള്ളില്ല, ഇങ്ങനെ കുറ്റം പറയുന്നവര്‍ വേറെയുണ്ടാവും.
ഇതിനിടയില്‍ ചെക്കനും പെണ്ണും വിയര്‍ത്ത് കുളിച്ച് നില്ക്കുകയായിരിക്കും. അവരത് എന്ജോയ് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
അതുകൊണ്ട് തന്നെ വിവാഹമെന്ന സങ്കല്‍പ്പത്തോട് തനിക്കൊട്ടും യോജിക്കാന്‍ സാധിച്ചിട്ടില്ല. നമ്മളെ മനസിലാക്കുന്ന നല്ലൊരാള്‍ വരികയാണെങ്കില്‍ ജീവിതപങ്കാളിയായി കൂട്ടാം.
എന്റെ പാഷന് എന്ന് പറയുന്നത് മൂവിയാണ്. അത് മനസിലാക്കുന്ന ആളായിരിക്കണം. എന്നെ സ്നേഹിക്കുന്നൊരു വ്യക്തി ഒരിക്കലും ഞാന്‍ ചെയ്യുന്ന കാര്യത്തില്‍ നോ പറയത്തില്ല. അതിലേറ്റവും ഉദാഹരണം അച്ഛനും അമ്മയുമാണ്.
വര്‍ക്ക് ചെയ്ത് കൊണ്ടിരുന്ന പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നതോടെ ജോലിയോട് താല്പര്യമില്ലെന്ന് പറയുന്നത് എനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല’.
ആ ജോലി ചിലപ്പോള്‍ നമുക്ക് സന്തോഷം തരുന്നതായിരിക്കും. അപ്പോള്‍ നമ്മളെ സ്നേഹിക്കുന്ന വ്യക്തിയാണെങ്കില്‍ അദ്ദേഹം ഇതില്‍ നോ പറയില്ല.
നമ്മളെ ബുദ്ധിമുട്ടിപ്പിക്കാനോ വിഷമിപ്പിക്കാനോ ഒന്നും പുള്ളി ശ്രമിക്കില്ല. രണ്ടാള്‍ക്കും പരസ്പരം സന്തോഷത്തോടെ മുന്നോട്ട് പോകാന്‍ സാധിച്ചെങ്കിലെ റിലേഷന്‍ഷിപ്പ് നന്നാവുകയുള്ളു.
ഇല്ലെങ്കില്‍ ഭയങ്കര ടെന്‍ഷനായിരിക്കും. എനിക്കങ്ങനെ ജീവിക്കാന്‍ സാധിക്കില്ലെന്നാണ് ഹണി പറയുന്നത്.
അതേസമയം മുന്‍പൊരു അഭിമുഖത്തില്‍ സിനിമയില്‍ നിന്ന് എനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഹണി റോസ് വ്യക്തമാക്കിയിരുന്നു.
അച്ഛനും അമ്മയും കൂടെ ഉള്ളത് കൊണ്ട് നേരിട്ട് ഇത്തരം അനുഭവങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നും ഹണി പറഞ്ഞിരുന്നു.
അതേസമയം ചൂഷണം ചെയ്യാനുള്ള അവസ്ഥകളുണ്ടെങ്കില്‍ അത് മാക്സിമം നോക്കാന്‍ ആളുകള്‍ ഉണ്ടാവും.
ഏത് രീതിയില്‍ നില്‍ക്കണമെന്ന് സ്വയം മനസ്സിലാക്കി നില്ക്കുക എന്നേയുള്ളൂ.
കാരണം ഈയൊരു സാധനം പൂര്‍ണമായി ഇല്ലാതാവുക എപ്പോഴാണെന്ന് നമുക്കറിയില്ല. കോവിഡുള്ളത് പോലെയാണെന്നും ഹണിറോസ് പറയുന്നു.