താമസത്തിനായി ഹോട്ടലിലെത്തിയ ദമ്പതികള്‍ മുറി ഒഴിഞ്ഞപ്പോള്‍ മോഷ്ടിച്ചത് ഇലക്ട്രിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍. വെയില്‍സിലാണ് സംഭവം. പെംബ്രോക്ക് ഡോക്കിലെ ഡോള്‍ഫിന്‍ ഹോട്ടലില്‍ നിന്നാണ് 200പൗണ്ടിന്റെ സാധനങ്ങള്‍ മോഷണം പോയത്.
ഇലക്ട്രിക് ഫാന്‍, അഡംബര ടവലുകള്‍, രണ്ട് വിളക്കുകള്‍, കാപ്പി കണ്ടെയ്നര്‍ എന്നിവ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ഹോട്ടലുടമ പറയുന്നതനുസരിച്ച് ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ ദമ്പതികള്‍ വളരെ അടുപ്പത്തോടെയാണ് പെരുമാറിയത്. എന്നാല്‍ അവരുടെ കൈവശം താമസിക്കുമ്പോള്‍ ഉപയോഗിക്കാനാവശ്യമായ വസ്ത്രങ്ങളോ മറ്റ് സാധനങ്ങളോ ഉണ്ടായിരുന്നില്ല.
നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടും വാങ്ങിവയ്ക്കുന്നതിന് 200 പൗണ്ട് ചിലവാകും. എന്നാല്‍ അത് വരെ മുറി വാടകയ്ക്ക് നല്കാന് സാധിക്കുകയില്ലെന്നും ഹോട്ടലുടമ പറഞ്ഞു.
ദമ്പതികള്‍ പോയതിന് ശേഷം അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അവര്‍ നല്കിയ നമ്പറില്‍ വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്തെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലായിരുന്നു.
കുളിമുറിയിലെ ഷാംപൂവും സോപ്പും ഒഴിച്ച് അവരെല്ലാം കൊണ്ടുപോയെന്നാണ് വീട്ടുടമ പയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.