കല്ലടിക്കോട്: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ വീട് തകർന്നു. പുലാപ്പറ്റ മൂച്ചിത്തറ പാറകുണ്ടിൽ ദാക്ഷായണി (59)ന്റെ വീടാണ് പൂർണ്ണമായും തകർന്നത്.നാലു സെന്റ് സ്ഥലത്തുണ്ടായിരുന്ന ഒരു വീട് കഴിഞ്ഞ ഒരുവർഷം മുന്പ് ഉണ്ടായ മഴയിൽ മുക്കാൽ ഭാഗത്തോളം തകർന്നിരുന്നു.
തുടർന്ന് നാട്ടുകാർ കെട്ടിനൽകിയ താൽകാലിക ഷെഡിലും തകർന്ന വീടിലുമായാണ് ഇതുവരെ കഴിഞ്ഞിരുന്നത്.വിധവയായ ദാക്ഷായണിക്ക് രണ്ട് പെണ് മക്കളും ആറുമാസമായ പേരകുട്ടിയുമടക്കം ആറുഅംഗങ്ങളാണുള്ളത്.
ശുചിമുറിയും വീടിനൊപ്പം തകർന്നതിനാൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത അവസ്ഥയാലാണ്. കൂലിപണിയാണ് ജീവിതമാർഗം.
ഒരു വീടിനായി അപേക്ഷ നൽകിയിട്ട് 10 വർഷത്തിലധികമായി കഴിഞ്ഞ വർഷം പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 95,000 രൂപ വന്നെങ്കിലും പിന്നീട് വീട് ലഭിക്കില്ല എന്ന കാരണത്തിൽ ആ പണം ഉപയോഗിച്ചില്ല.
തുടർച്ചയായി പഞ്ചായത്തിലും ബ്ലോക്കിലും ഒരു വീടിനായി കേറി ഇറങ്ങുന്നുണ്ടെന്ന് ഈ അമ്മ പറയുന്നു.പെണ്മക്കളുമായി അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഒരു വീട് അതിനായി അധികൃതരുടെ കനിവുകാത്ത് ഇരിക്കുകയാണ് ഈ കുടുംബം.