ഇ​ന്ദി​ര​യ്ക്കു​ശേ​ഷം വ​യ​നാ​ട്ടി​ല്‍ എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി; മോ​ദി​ക്ക് പ​ഴു​ത​ട​ച്ച സു​ര​ക്ഷ;  ചു​ര​ല്‍​മ​ല​യ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ മാ​വോ​യി​സ്റ്റ് സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല

ക​ല്‍​പ്പ​റ്റ: ക​ണ്ണീ​രൊ​ഴു​കു​ന്ന ദു​ര​ന്ത​ഭൂ​മി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി എ​ത്തു​മ്പോ​ള്‍ ക​ന​ത്ത സു​ര​ക്ഷാ വ​ല​യ​ത്തി​ലാ​ണ് വ​യ​നാ​ട്. ആ​യി​ര​ത്തി​ല​ധി​കം പോ​ലീ​സു​കാ​രെ​യാ​ണ് വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​നം പ്ര​മാ​ണി​ച്ച് സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ര​ണം ദു​ര​ന്ത​മേ​ഖ​ല​യി​ലെ ഇ​ന്ന​ത്തെ തെ​ര​ച്ചി​ല്‍ നി​ര്‍​ത്തി​വ​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി​ദു​ര​ന്തം നേ​രി​ട്ടു കണ്ട് മനസിലാക്കുന്നതിനാണ് പ്ര​ധാ​ന​മ​ന്ത്രി എ​ത്തു​ന്ന​ത്. മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന മേ​ഖ​ല​യാ​യ​തി​നാ​ലാ​ണ് സു​ര​ക്ഷ​യു​ടെ മ​തി​ല്‍ തീ​ര്‍​ത്തി​രിക്കുന്നത്. ത​ണ്ട​ര്‍​ബോ​ള്‍​ട്ടും രം​ഗ​ത്തു​ണ്ട്.

മാ​വോ​യി​സ്റ്റു​ക​ള്‍​ക്കു​സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​യാ​ണ് ചു​ര​ല്‍​മ​ല​യ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍.ഇ​ന്ദി​രാ​ഗാ​ന്ധി​ക്കു​ശേ​ഷം വ​യ​നാ​ട് സ​ന്ദ​ര്‍​ശി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ന​രേ​ന്ദ്ര മോ​ദി. 1980ല്‍ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ന്ന​തി​നാ​ണ് ഇ​ന്ദി​രാ​ഗാ​ന്ധി ബ​ത്തേ​രി​യി​ല്‍ എ​ത്തി​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ല്‍​പ്പ​റ്റ​യി​ലും മേ​പ്പാ​ടി​യി​ലും ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്തം വി​ത​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​ന്ന് ന​ട​ത്തി​യി​ല്ല.

ക​ല്‍​പ്പ​റ്റ, മേ​പ്പാ​ടി ടൗ​ണു​ക​ളി​ല്‍ വാ​ഹ​ന പാ​ര്‍​ക്കിം​ഗിം​ഗി​നു വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​ടൗ​ണു​ക​ളി​ല്‍ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്കു​മാ​ത്ര​മാ​ണ് രാ​വി​ലെ 10 മു​ത​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ത്.പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ര്‍​ശി​ക്കു​ന്ന ഡോ. ​മൂ​പ്പ​ന്‍​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യും ദു​രി​താ​ശ്വാ​സ ക്യാ​ന്പും ക​ന​ത്ത സു​ര​ക്ഷ​യിലാണ്.

കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നു വ​യ​നാ​ട്ടി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ബ​സ് ഉ​ള്‍​പ്പെ​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​ല്‍​പ്പ​റ്റ ന​ഗ​രം ഒ​ഴി​വാ​ക്കി​യാ​ണ് ഓ​ടു​ന്ന​ത്.വ​ടു​വ​ന്‍​ചാ​ലി​ല്‍​നി​ന്നു മേ​പ്പാ​ടി വ​ഴി ക​ല്‍​പ്പ​റ്റ​യ്ക്കും തി​രി​ച്ചും നേ​രി​ട്ട് വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു അ​നു​മ​തി ഇ​ല്ല. പോ​ലീ​സ് ഇ​ന്ന​ലെ ക​ല്‍​പ്പ​റ്റ​യി​ല്‍ ഉ​ള്‍​പ്പെ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ ട്ര​യ​ല്‍ ഓ​ട്ടം ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment