ടെഹറാൻ: ഇറാന് സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇനി വിസ വേണ്ട. ഇറാന്റെ വിസ നയത്തില്‍ മാറ്റം വരുത്തിയാണ് ഇന്ത്യന്‍ പൗരന്മാര്ക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയത്.
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള ഇടപെടല്‍ വര്‍ധിപ്പിക്കുന്നതിനുമാണ് ഈ മാറ്റം. ഈ മാസം നാലു മുതല്‍ പുതിയ നയം പ്രാബല്യത്തില്‍ വന്നു. വിസാരഹിത പ്രവേശനത്തിനായി ചില മാര്‍ഗനിര്‍ദേശങ്ങളും ഇറാന് പ്രഖ്യാപിച്ചിട്ടുണ്ട്.
സാധാരണ പാസ്പോര്ട്ടുകള് കൈവശമുള്ള വ്യക്തികള്‍ക്ക് ആറു മാസത്തിലൊരിക്കല്‍ വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കും. പരമാവധി 15 ദിവസം വരെ ഇവര്‍ക്ക് ഇറാനില്‍ തുടരാം. ടൂറിസം ആവശ്യങ്ങള്‍ക്കായി ഇറാനിലെത്തുന്ന വ്യക്തികള്‍ക്ക് മാത്രമേ വിസ രഹിത പ്രവേശനം ബാധകമാകൂ.