ബിജു ഇത്തിത്തറ
കടുത്തുരുത്തി: കൂറ്റന്‍ നക്ഷത്രത്തിന് പിന്നാലെ തടി കൊണ്ട് ബൈക്ക് നിര്‍മിച്ചും ജയ്മോന് വിസ്മയം തീര്‍ത്തു. കോവിഡ് കാലത്ത് ലഭിച്ച സമയം പ്രയോജനപ്പെടുത്തിയാണ് ജെയ്മോന് തടികൊണ്ട് ബൈക്കുണ്ടാക്കിയെടുത്തത്.
ബൈക്ക് പ്രേമിയായ അറുനൂറ്റിമംഗലം കൊല്ലംകുഴിയില്‍ ജെയ്മോന് ജോസഫാണ് തടിയില്‍ ബൈക്ക് ഉണ്ടാക്കിയെടുത്തത്. പൂര്‍ണമായും തടി കൊണ്ട് ഉണ്ടാക്കിയ ബൈക്ക് സ്്ക്രൂ ഉപയോഗിച്ചാണ് ഉറപ്പിച്ചെടുത്തത്.
120 കിലോയോളം തൂക്കം വരും ജയ്മോന്റെ തടി ബൈക്കിന്. ഉളി, വാക്കത്തി, കൈക്കോടാലി എന്നിവ ഉപയോഗിച്ചു നിര്‍മിച്ച ബൈക്കിനായി മഹാഗണി, റബര്‍ തുടങ്ങിയ മരങ്ങളുടെ തടിയാണ് ഉപയോഗപെടുത്തിയത്.
ടയര്‍, എന്ജിന് തുടങ്ങിയ എല്ലാ ഭാഗങ്ങളും തടിയാണ്. മൂന്ന് മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഏകദേശം ആറായിരം രൂപയോളം ചിലവായി.
2001 ല്‍ ജയ്മോന് വാങ്ങിയ ബൈക്കിനോടുള്ള ഇഷ്ടത്തെ തുടര്‍ന്നാണ് ഇതിന്റെ മോഡൽ തടിയിൽ തീർത്തത്. തടി കൊണ്ടാണ് നിര്‍മിച്ചതെങ്കിലും ഈ ബൈക്ക്്് തള്ളി ഓടിക്കാന്‍ കഴിയും.
കൂടാതെ ബൈക്കിന്റെ സീറ്റ് ഊരി മാറ്റിയാല്‍ വിസിറ്റിംഗ് റൂമില്‍ ടീ പോയിയായിട്ടും ഇതു ഉപയോഗിക്കാമെന്ന പ്രത്യേകതയുണ്ട്്്. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ ജീവനക്കാരനാണ് ജെയ്മോന്. ഭാര്യ ജിന്‍സി നഴ്സാണ്. സാം ക്രിസ്റ്റി ഏക മകനാണ്.