നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്റെയും മകളായ ജാൻവി, അമ്മയുടെ പാത പിന്തുടർന്നാണ് സിനിമയിലേക്ക് എത്തുന്നത്.
അധികം വൈകാതെ തന്നെ ബോളിവുഡിൽ തന്റേതായ ഒരിടം കണ്ടെത്താൻ ജാൻവിക്ക് കഴിഞ്ഞു.
കുറച്ചുകാലങ്ങളായി തന്റെ ബാല്യകാല സുഹൃത്തായ ശിഖർ പഹാരിയുമായി നടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സജീവമാണ്. ഇപ്പോഴിതാ, താരത്തെക്കുറിച്ചുള്ള ഒരു പ്രധാന വാർത്ത പുറത്തുവന്നിരിക്കുകയാണ്.
കാമുകൻ ശിഖർ പഹാരിയുമായി ജാൻവി കപൂറിന്റെ വിവാഹം നിശ്ചയം കഴിഞ്ഞു എന്നാണ് അഭ്യൂഹം. ബോളിവുഡ് മാധ്യമങ്ങളാണ് ഇങ്ങനെയൊരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം കാമുകൻ ശിഖർ പഹാരിയ്ക്കൊപ്പം ജാൻവി കപൂർ തിരുപ്പതി സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാർത്തകളും പുറത്തുവരുന്നത്.
പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങളിലാണ് ജാൻവി കപൂറും ശിഖർ പഹാരിയായും ക്ഷേത്ര ദർശനത്തിന് എത്തിയത്. ഇവർ ദർശനം നടത്തുന്ന വീഡിയോകൾ വൈറലായിരുന്നു.
വീഡിയോയിൽ കൈകൂപ്പുന്നതിനിടെ ഇവരുടെ വിരലിൽ ഒരു വജ്ര മോതിരം കാണാം. ഇതാണ് രഹസ്യമായി ഇവരുടെ വിവാഹ നിശ്ചയം നടന്നിട്ടുണ്ടാവാനുള്ള കാരണമായി പറയപ്പെടുന്നത്.
എന്നാൽ ഇതുസംബന്ധിച്ച് രണ്ടുകൂട്ടരുടെയും ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല.
അതേസമയം വിവാഹനിശ്ചയം കഴിഞ്ഞു എന്നത് വെറും അഭ്യൂഹം മാത്രമാണെന്ന ചില റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ജാൻവിയിൽ നിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.