നീ​ര​ജ് ചോ​പ്ര യോ​ഗ്യ​താ റൗ​ണ്ടി​ൽ ഇ​ന്നി​റ​ങ്ങും

 

പാ​രീ​സി​ൽ​നി​ന്ന് ആ​ൽ​വി​ൻ ടോം ​ക​ല്ലു​പു​ര

നൂ​റ്റി​നാ​ൽ​പ്പ​തു കോ​ടി​യി​ല​ധി​കം വ​രു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ ക​ണ്ണു​ക​ൾ ഇ​ന്നൊ​രാ​ളി​ലേ​ക്കു ചു​രു​ങ്ങും, നീ​ര​ജ് ചോ​പ്ര എ​ന്ന ജാ​വ​ലി​ൻ ത്രോ​ക്കാ​ര​നു നേ​ർ​ക്ക്. നീ​ര​ജ്, നീ​യാ​ണ് ഞ​ങ്ങ​ളു​ടെ രാ​ജ്യ​മെ​ന്നു മ​ന​സി​ൽ കോ​റി​യി​ട്ട്, ക​ണ്ണു​ന​ട്ടു​ള്ള ഇ​രി​പ്പ്.

2020 ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ പു​രു​ഷ ജാ​വ​ലി​ൻ ത്രോ​യി​ലൂ​ടെ ഇ​ന്ത്യ​ക്കു ച​രി​ത്ര സ്വ​ർ​ണം സ​മ്മാ​നി​ച്ച നീ​ര​ജ് ചോ​പ്ര ഇ​ന്നു ഫീ​ൽ​ഡി​ലി​റ​ങ്ങും. യോ​ഗ്യ​താ റൗ​ണ്ട് ഗ്രൂ​പ്പ് ബി​യി​ലാ​ണ് നീ​ര​ജ് ചോ​പ്ര മ​ത്സ​രി​ക്കു​ന്ന​ത്.

ഗ്രൂ​പ്പ് ബി ​യോ​ഗ്യ​താ റൗ​ണ്ട് ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് 3.20 മു​ത​ൽ ന​ട​ക്കും. ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് കി​ഷോ​ർ ജെ​ന്ന​യും ജാ​വ​ലി​ൻ​ത്രോ​യി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഗ്രൂ​പ്പ് എ​യി​ലാ​ണ് കി​ഷോ​ർ ജെ​ന്ന യോ​ഗ്യ​താ റൗ​ണ്ടി​ൽ പോ​രാ​ടു​ക. ഉ​ച്ച​ക​ഴി​ഞ്ഞ് 1.50 മു​ത​ലാ​ണ് ഗ്രൂ​പ്പ് എ ​മ​ത്സ​രം.

ടി​ടി​യി​ൽ പ്രീ​ക്വാ​ർ​ട്ട​ർ

വ​നി​താ ടീം ​ഇ​ന​ത്തി​ൽ ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച​തി​നു പി​ന്നാ​ലെ പു​രു​ഷ വി​ഭാ​ഗ​ത്തി​ലും അ​വ​സാ​ന എ​ട്ടി​ൽ ക​ട​ക്കാ​നു​ള്ള ശ്ര​മ​വു​മാ​യി ഇ​ന്ത്യ. പു​രു​ഷ പ്രീ​ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ ചൈ​ന​യ്ക്കെ​തി​രേ ഇ​റ​ങ്ങും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30നാ​ണ് ഇ​ന്ത്യ x ചൈ​ന പോ​രാ​ട്ടം.

Related posts

Leave a Comment