മാ​ഞ്ഞു​പോ​യി മ​ധു​ര സ്വ​രം

വി​ശാ​ല​മാ​യൊ​രു വേ​ദി​യി​ൽ ഒ​രേ​കാ​ന്ത​പ​ഥി​ക​നെ​പ്പോ​ലെ പി. ​ജ​യ​ച​ന്ദ്ര​ൻ പാ​ടു​ന്നു. ഇ​ട​ത്തേ കൈ ​പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ലി​ട്ട്, ഇ​തൊ​ക്കെ​യെ​ന്ത​നാ​യാ​സം എ​ന്ന മ​ട്ടി​ൽ അ​ല​സം. ചി​ല​യി​ട​ങ്ങ​ളി​ൽ ചി​ല വാ​ക്കു​ക​ൾ​ക്ക് അ​ല്പ​മൊ​രു ഘ​നം​കൊ​ടു​ത്തി​ട്ടു​ണ്ട് എ​ന്ന​തൊ​ഴി​ച്ചാ​ൽ പ​ഴ​യ അ​തേ സ്വ​രം, അ​തേ ഭാ​വം- മ​ഞ്ഞ​ല​യി​ൽ മു​ങ്ങി​ത്തോ​ർ​ത്തി ധ​നു​മാ​സ ച​ന്ദ്രി​ക വ​ന്നു… അ​താ, അ​വി​ട​മാ​ക​മാ​നം ച​ന്ദ്രി​ക​യു​ദി​ക്കു​ന്നു…

പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ലേ​ക്കു ന​ട​ന്നാ​ൽ മ​ദ്രാ​സി​ൽ ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ താ​മ​സ​സ്ഥ​ല​ത്തെ​ത്തും. സം​ഗീ​തം ശാ​സ്ത്രീ​യ​മാ​യി പ​ഠി​ക്കാ​ത്ത​വ​രെ​ക്കൊ​ണ്ട് ഞാ​ൻ പാ​ടി​ക്കാ​റി​ല്ല എ​ന്നു ക​ട്ടാ​യം പ​റ​ഞ്ഞെ​ങ്കി​ലും ഒ​ന്നു പ​രീ​ക്ഷി​ച്ചു​നോ​ക്കാം എ​ന്ന മാ​സ്റ്റ​റു​ടെ അ​ലി​വി​നു പാ​ത്ര​മാ​യി അ​ദ്ദേ​ഹ​ത്തി​നു​മു​ന്നി​ൽ ഭ​വ്യ​ത​യോ​ടെ നി​ൽ​ക്കു​ക​യാ​ണ് ജ​യ​ച​ന്ദ്ര​ൻ എ​ന്ന യു​വാ​വ്. ആ​ർ.​കെ. ശേ​ഖ​റി​ന്‍റെ ഹാ​ർ​മോ​ണി​യ നാ​ദ​ത്തി​നൊ​പ്പം മാ​സ്റ്റ​ർ ജ​യ​ച​ന്ദ്ര​നെ പാ​ട്ടു​പ​ഠി​പ്പി​ക്കു​ന്നു- താ​രു​ണ്യം ത​ന്നു​ടെ താ​മ​ര​പ്പൂ​വ​ന​ത്തി​ൽ… എ​ഴു​തി​യെ​ടു​ക്കു​ക, പ​ഠി​ക്കു​ക, പി​റ്റേ​ന്നു​വ​ന്ന് പാ​ടി​ക്കേ​ൾ​പ്പി​ക്കു​ക, തി​രു​ത്ത​ലു​ക​ൾ വീ​ണ്ടും പ​ഠി​ക്കു​ക, പി​ന്നെ​യും പാ​ടു​ക… മാ​സ്റ്റ​റു​ടെ പ​തി​വു​ശൈ​ലി തു​ട​ർ​ന്നു. ക​ളി​ത്തോ​ഴ​ൻ (1966) എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി​യാ​ണ് പാ​ട്ട്.

ര​ണ്ടാ​മ​തൊ​രു പാ​ട്ടു​കൂ​ടി മാ​സ്റ്റ​ർ പ​ഠി​പ്പി​ച്ചു. സി​നി​മ​യി​ൽ യേ​ശു​ദാ​സ് പാ​ടാ​ൻ പോ​കു​ന്ന പാ​ട്ടാ​ണെ​ന്നും, ഒ​രു പ​രി​ശീ​ല​ന​ത്തി​നു​വേ​ണ്ടി മാ​ത്രം പാ​ടി​പ്പ​ഠി​ച്ചാ​ൽ മ​തി​യെ​ന്നും മു​ൻ​കൂ​ട്ടി പ​റ​ഞ്ഞി​രു​ന്നു. വ​രി​ക​ൾ വാ​യി​ച്ചു​പ​ഠി​ക്കും​തോ​റും ആ ​പാ​ട്ട് ജ​യ​ച​ന്ദ്ര​ന്‍റെ മ​ന​സി​ൽ കൂ​ടു​കൂ​ട്ടി. രാ​വും പ​ക​ലു​മെ​ന്നി​ല്ലാ​തെ ആ ​വ​രി​ക​ൾ ഉ​ള്ളി​ൽ പ്ര​തി​ധ്വ​നി​ച്ചു​കൊ​ണ്ടി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടു​ണ്ട്; ഇ​ഷ്ടം കൂ​ടി​ക്കൂ​ടി വ​ന്നു​വെ​ന്നും.

താ​രു​ണ്യം ത​ന്നു​ടെ എ​ന്ന പാ​ട്ട് റി​ക്കാ​ർ​ഡ് ചെ​യ്ത​ശേ​ഷം കു​റേ​ക്ക​ഴി​ഞ്ഞ് മാ​സ്റ്റ​ർ ആ ​ഇ​ഷ്ട​ഗാ​നം​കൂ​ടി മൈ​ക്കി​ൽ പാ​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. യേ​ശു​ദാ​സ് പാ​ടേ​ണ്ട പാ​ട്ട് എ​ന്തി​നാ​ണാ​വോ ത​ന്നെ​ക്കൊ​ണ്ടു പാ​ടി​ക്കു​ന്ന​ത് എ​ന്ന സം​ശ​യം ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ജ​യ​ച​ന്ദ്ര​ൻ പാ​ടി. അ​ദ്ദേ​ഹ​ത്തി​ന്‍റെ​ത​ന്നെ വാ​ക്കു​ക​ൾ: “”എ​ന്‍റെ മ​ന​സ് നി​ലാ​വി​ലൂ​ടെ ഒ​ഴു​കി​പ്പോ​വു​ന്ന​തു​പോ​ലെ തോ​ന്നി. ഞാ​നൊ​ന്നും ക​ണ്ടി​ല്ല. താ​ള​വും ശ്രു​തി​യും വ​രി​ക​ൾ​ക്കി​ട​യി​ലെ ബീ​ജി​എ​മ്മും ശ്ര​ദ്ധി​ച്ചി​രു​ന്നെ​ങ്കി​ലും ഒ​ട്ടും ശ​ങ്കി​ക്കാ​തെ സു​ഖ​മാ​യാ​ണ് ഞാ​ൻ പാ​ടി​യ​ത്. പാ​ട്ടു ക​ഴി​ഞ്ഞു. മാ​സ്റ്റ​ർ ഒ​ന്നും പ​റ​ഞ്ഞി​ല്ല. ഒ​ന്നു മൂ​ളി എ​ന്നു​തോ​ന്നു​ന്നു..”

സ്റ്റു​ഡി​യോ​യി​ൽ അ​ന്നു സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ എം. ​കൃ​ഷ്ണ​ൻ​നാ​യ​രു​ണ്ട്. അ​ദ്ദേ​ഹം പാ​ട്ടു ന​ന്നാ​യി എ​ന്നു ജ​യ​ച​ന്ദ്ര​നോ​ടു പ​റ​ഞ്ഞു. എ​പ്പോ​ഴാ​ണ് ദാ​സേ​ട്ട​ൻ പാ​ടാ​ൻ വ​രി​ക എ​ന്നാ​യി​രു​ന്നു ജ​യ​ച​ന്ദ്ര​ന്‍റെ മ​റു​ചോ​ദ്യം. എ​ന്തു പാ​ടാ​ൻ എ​ന്നാ​യി കൃ​ഷ്ണ​ൻ​നാ​യ​ർ. അ​ല്ല, ഈ ​പാ​ട്ട് അ​ദ്ദേ​ഹ​മ​ല്ലേ പാ​ടു​ന്ന​തെ​ന്നു ജ​യ​ച​ന്ദ്ര​നു വീ​ണ്ടും സം​ശ​യം. “”എ​ടാ, നീ ​ആ പാ​ട്ട് പാ​ടി​ക്ക​ഴി​ഞ്ഞു. നി​ന​ക്കു​വേ​ണ്ടി​ത്ത​ന്നെ​യാ മാ​സ്റ്റ​ർ ഈ ​പാ​ട്ട് ചി​ട്ട​പ്പെ​ടു​ത്തി​യ​ത്”- സം​വി​ധാ​യ​ക​ന്‍റെ തീ​ർ​പ്പ്. ഞാ​നാ​ണോ സി​നി​മ​യി​ൽ ഈ ​പാ​ട്ട്… അ​വി​ശ്വ​സ​നീ​യ​ത സ​മ്മാ​നി​ച്ച ഗ​ദ്ഗ​ദം​കൊ​ണ്ട് ജ​യ​ച​ന്ദ്ര​ന്‍റെ വാ​ക്കു​ക​ൾ കു​രു​ങ്ങി. അ​ങ്ങ​നെ ഒ​റി​ജി​ന​ൽ പാ​ടു​ക​യാ​ണെ​ന്ന​റി​യാ​തെ ജ​യ​ച​ന്ദ്ര​ൻ ആ​ല​പി​ച്ച ആ ​ഗാ​ന​മാ​ണ് “”മ​ഞ്ഞ​ല​യി​ൽ മു​ങ്ങി​ത്തോ​ർ​ത്തി…”

താ​ളം​ത​ല്ലി​യ ഓ​ർ​മ​ക​ൾ

പ​തി​ഞ്ഞ താ​ള​ത്തി​ൽ തു​ട​ങ്ങി ഒ​ന്നു ര​ണ്ടാ​യും ര​ണ്ടു നാ​ലാ​യും പെ​രു​കി എ​ണ്ണം​തി​രി​ഞ്ഞ് കാ​തി​ലെ​ത്തു​ന്ന താ​യ​ന്പ​ക. ബാ​ല്യ​ത്തി​ൽ ചേ​ന്ദ​മം​ഗ​ല​ത്തെ ഉ​ത്സ​വ​ക്കാ​ല​ങ്ങ​ളി​ൽ ചെ​ണ്ട​യു​ടെ നാ​ദ​വി​സ്താ​ര​ങ്ങ​ളാ​ണ് ത​ന്നി​ൽ താ​ള​ത്തി​ന്‍റെ പ​തു​ക്ക​വും മു​റു​ക്ക​വും ക​ണ​ക്കും കാ​ല​വും നി​റ​ച്ച​തെ​ന്നു ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. വെ​റു​തെ​യി​രി​ക്കു​ന്പോ​ൾ സ്വ​യ​മ​റി​യാ​തെ ത​റ​യി​ലോ പ​ല​ക​യി​ലോ ക​ട്ടി​ലി​ന്‍റെ​മേ​ലോ ഒ​ക്കെ താ​ളം​ത​ല്ലി​യ ഓ​ർ​മ​ക​ൾ.. ഒ​ന്നു പെ​രു​ക്കാ​ൻ ത​രി​ച്ചു​തു​ട​ങ്ങി​യ കൈ​വി​ര​ലു​ക​ൾ… പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ളോ​ളം മൃ​ദം​ഗ​ത്തി​ൽ പെ​രു​ക്കി​യ​തി​ന്‍റെ തു​ട​ക്കം. മൃ​ദം​ഗ​ത്തി​ലെ ഈ ​ത​ഴ​ക്ക​മാ​യി​രു​ന്നി​രി​ക്ക​ണം ദേ​വ​രാ​ജ​ൻ​മാ​സ്റ്റ​ർ​ക്കു മു​ന്നി​ൽ പാ​ടാ​നു​ള്ള ധൈ​ര്യം ന​ൽ​കി​യ​തും.

ചേ​ന്ദ​മം​ഗ​ല​ത്തു​നി​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ പാ​ലി​യ​ത്തു വീ​ട്ടി​ലേ​ക്കു കു​ടും​ബം മാ​റി​യ​തോ​ടെ ജ​യ​ച​ന്ദ്ര​ന്‍റെ ലോ​ക​വും മാ​റി. പ​ഠ​ന​വും കൊ​ട്ട​ക​ക​ളി​ൽ പോ​യി സി​നി​മ​ക​ൾ കാ​ണ​ലും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും മാ​റി​യി​ല്ല. അ​ന്ന​ത്തെ പ​യ​നി​യ​ർ തി​യ​റ്റ​റി​ൽ ക​ണ്ട സി​നി​മ​ക​ളി​ലെ പാ​ട്ടു​ക​ൾ വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും ചു​ണ്ടി​ൽ​നി​ന്നു പോ​യി​ട്ടി​ല്ലെ​ന്നു പ​റ​യു​മാ​യി​രു​ന്നു ജ​യ​ച​ന്ദ്ര​ൻ.

പി​ന്നീ​ട് ഇ​ട​ക്കാ​ല​ത്ത് ആ​ലു​വ​യി​ൽ പെ​രി​യാ​റി​ന്‍റെ തീ​ര​ത്തെ വീ​ട്ടി​ലേ​ക്കും താ​മ​സം​മാ​റി. ആ​ലു​വ​യി​ൽ​വ​ച്ചാ​ണ് മൃ​ദം​ഗ​പ​ഠ​ന​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. രാ​മ​സു​ബ്ബ​യ്യ​നെ​ന്ന അ​ധ്യാ​പ​ക​ൻ ക്ഷ​മ​യും സ്നേ​ഹ​വു​മു​ള്ള​യാ​ളാ​യി​രു​ന്നു. ത​ന്നെ അ​സ്വ​സ്ഥ​നാ​ക്കി​ക്കൊ​ണ്ടി​രു​ന്ന താ​ള​പ്ര​മാ​ണ​ങ്ങ​ളെ​യും ക​ണ​ക്കു​ക​ളെ​യും ചി​റ​ക​ടി​ച്ചു​പൊ​ങ്ങു​ന്ന പ​ര​ശ​തം പ​ക്ഷി​ക​ളാ​യി പ​റ​ത്തി​വി​ട്ട​തു ഗു​രു​നാ​ഥ​നാ​ണെ​ന്നു ജ​യ​ച​ന്ദ്ര​ൻ ഓ​ർ​മി​ച്ചി​ട്ടു​ണ്ട്.

ചു​വ​രി​ലെ​ഴു​തി പ​ഠ​നം

സം​ഗീ​തം ഉ​ള്ളി​ൽ നി​റ​ച്ചു ന​ട​ന്ന ജ്ഞാ​നി​യാ​യ അ​ച്ഛ​ൻ തൃ​പ്പൂ​ണി​ത്തു​റ കോ​വി​ല​ക​ത്ത് ര​വി​വ​ർ​മ കൊ​ച്ച​നി​യ​ൻ ത​ന്പു​രാ​ൻ മ​ക​നി​ൽ പാ​ട്ടു ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ർ​ണാ​ട​ക​സം​ഗീ​ത പാ​ണ്ഡി​ത്യ​മു​ള്ള അ​ദ്ദേ​ഹ​ത്തി​നു സി​നി​മാ​പ്പാ​ട്ടു​ക​ളും ഒ​രു​പാ​ടി​ഷ്ടം. പ്ര​ത്യേ​കി​ച്ച് ബാ​ബു​രാ​ജി​ന്‍റെ പാ​ട്ടു​ക​ൾ. ദ​ക്ഷി​ണാ​മൂ​ർ​ത്തി സ്വാ​മി​യോ​ടും ആ​ദ​രം. പ്രി​യ​ഗാ​ന​ങ്ങ​ൾ മ​ക​നെ​ക്കൊ​ണ്ടു പാ​ടി​ക്കു​ക​യും വ​രി​ക​ൾ മ​റ​ക്കാ​തി​രി​ക്കാ​ൻ ചു​വ​രി​ൽ ക​രി​ക്ക​ട്ട​കൊ​ണ്ട് എ​ഴു​തി​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു അ​ദ്ദേ​ഹം.

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ത​നി​ക്കു ര​ണ്ടു ദേ​വാ​ല​യ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നു ഓ​ർ​മി​ക്കാ​റു​ണ്ട് ജ​യ​ച​ന്ദ്ര​ൻ. കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​വും നാ​ഷ​ണ​ൽ ഹൈ​സ്കൂ​ളും. എ​ട്ടി​ലെ സാ​ഹി​ത്യ​സ​മാ​ജ​ത്തി​ൽ പാ​ടി​യ പാ​ട്ടു​കേ​ട്ടാ​ണ് പ്രി​യ​പ്പെ​ട്ട രാ​മ​നാ​ഥ​ൻ​മാ​സ്റ്റ​ർ അ​രി​കി​ൽ​വി​ളി​ച്ചു പ​റ​യു​ന്ന​ത്: ജ​യ​ൻ​കു​ട്ടാ.., അ​സ​ലാ​യി​രു​ന്നു പാ​ട്ട്. നീ ​ഒ​ന്നു സ്റ്റാ​ഫ്റൂ​മി​ലേ​ക്കു വ​ര​ണം​ട്ടോ.. അ​വി​ടെ​ച്ചെ​ന്ന​തും മാ​ഷ് എ​ല്ലാ​വ​രോ​ടു​മാ​യി പ്ര​ഖ്യാ​പി​ച്ച​ത് ഇ​ങ്ങ​നെ: ന​മു​ക്കൊ​രു ഗാ​യ​ക​നെ കി​ട്ടി​യി​രി​ക്കു​ന്നു!

1958ൽ ​ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ ജ​യ​ച​ന്ദ്ര​ൻ മൃ​ദം​ഗ​ത്തി​നും ല​ളി​ത​ഗാ​ന​ത്തി​നും പ​ങ്കെ​ടു​ത്തു. മൃ​ദം​ഗ​ത്തി​ൽ ഒ​ന്നാ​മ​ത്. ല​ളി​ത​ഗാ​ന​ത്തി​ൽ ര​ണ്ടാം​സ്ഥാ​നം. ഒ​ന്നാ​മ​തെ​ത്തി​യ​ത് മ​റ്റാ​രു​മ​ല്ല, യേ​ശു​ദാ​സ്! ആ​ദ്യ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ ക്ലാ​സി​ക്ക​ൽ മ്യൂ​സി​ക്കി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ യേ​ശു​ദാ​സി​നു​വേ​ണ്ടി മൃ​ദം​ഗ​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി​യ ജ​യ​ച​ന്ദ്ര​ൻ മൃ​ദം​ഗം വാ​യി​ച്ചു.
ക്രൈ​സ്റ്റ് കോ​ള​ജി​ലാ​യി​രു​ന്നു ബി​എ​സ്‌​സി സു​വോ​ള​ജി പ​ഠ​നം. ക്രി​ക്ക​റ്റ് ക​ളി​യും കൂ​ട്ടു​കാ​രും പാ​ട്ടു​മാ​യി ഒ​രു കാ​ലം. തു​ട​ർ​ന്ന് മ​ദ്രാ​സി​ൽ പ്യാ​രി ആ​ൻ​ഡ് ക​ന്പ​നി​യി​ൽ കെ​മി​സ്റ്റാ​യി ജോ​ലി. സി​നി​മ​യു​ടെ​യും പാ​ട്ടു​ക​ളു​ടെ​യും മ​റ്റൊ​രു ലോ​കം അ​ങ്ങ​നെ ഉ​ദി​ച്ചു. അ​ന്നു സി​നി​മ​യി​ൽ പാ​ടു​ന്പോ​ൾ 50 രൂ​പ​യാ​യി​രു​ന്നു പ്ര​തി​ഫ​ലം. പി. ​ജ​യ​ച​ന്ദ്ര​ൻ എ​ന്ന ശ​ബ്ദം മ​ല​യാ​ള​സി​നി​മാ​രം​ഗ​ത്തു കേ​ട്ടു​തു​ട​ങ്ങി. അ​തു മെ​ല്ലെ ദ​ക്ഷി​ണേ​ന്ത്യ മു​ഴു​വ​നും, പി​ന്നെ ഹി​ന്ദി​യി​ലും കേ​ട്ടു. ഇ​ന്നു ലോ​ക​മെ​ങ്ങു​മു​ള്ള ആ​രാ​ധ​ക​ർ പ്രി​യ​പ്പെ​ട്ട ജ​യേ​ട്ട​നെ അ​നു​നി​മി​ഷം കേ​ൾ​ക്കു​ന്നു. ഇ​നി​യും കേ​ട്ടു​കൊ​ണ്ടേ​യി​രി​ക്കും.

വി. ​ആ​ർ. ഹ​രി​പ്ര​സാ​ദ്   

  …………………………………………………………………………………………………………………………………………………………………………………………………………………………………………….

നാ​ട്യ​ങ്ങ​ളും കെ​ട്ടു​കാ​ഴ്ച​ക​ളു​മി​ല്ലാ​തെ

തൃ​ശൂ​രി​ലെ പൂ​ങ്കു​ന്നം ശി​വ​ക്ഷേ​ത്ര​ത്തി​നു​മു​ന്നി​ൽ പ​ച്ച​ക്ക​റി വി​ൽ​ക്കു​ന്ന ഉ​ന്തു​വ​ണ്ടി​ക്ക​രി​കി​ൽ വൈ​കു​ന്നേ​രം സ​ഞ്ചി​യു​മാ​യി കാ​ത്തു​നി​ൽ​ക്കു​ന്ന ജ​യ​ച​ന്ദ്ര​നെ സ​ങ്ക​ൽ​പ്പി​ച്ചു​നോ​ക്കൂ. തി​ര​ക്കൊ​ന്നു​മി​ല്ലാ​തെ, ആ​ദ്യ​മെ​ത്തി​യ​വ​രു​ടെ ഊ​ഴം ക​ഴി​യു​ന്ന​തു​വ​രെ കാ​ത്തു​നി​ൽ​ക്കു​ന്ന പി. ​ജ​യ​ച​ന്ദ്ര​ൻ എ​ന്ന ഗാ​യ​ക​ൻ അ​ദ്ഭു​തം​ത​ന്നെ​യാ​യി​രു​ന്നു. നാ​ട്യ​ങ്ങ​ളും കെ​ട്ടു​കാ​ഴ്ച​ക​ളു​മി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​ര​ൻ. പ​റ​യാ​നു​ള്ള​തു മു​ഖ​ത്തു​നോ​ക്കി​പ്പ​റ​ഞ്ഞു. പാ​ടാ​നു​ള്ള​തു ഭാ​വ​ങ്ങ​ളു​ൾ​ക്കൊ​ണ്ടു പാ​ടി.

ന​ല്ല പ​ച്ച​ക്ക​റി കി​ട്ടു​മെ​ന്ന​തു​കൊ​ണ്ടു പൂ​ങ്കു​ന്ന​ത്തെ​ത്തു​ന്ന ഉ​ന്തു​വ​ണ്ടി​ക്ക​രി​കി​ൽ സാ​ധാ​ര​ണ​ക്കാ​രി​ൽ സാ​ധാ​ര​ണ​ക്കാ​ര​നാ​യി ജ​യ​ച​ന്ദ്ര​ൻ നി​ൽ​ക്കു​ന്ന​ത് എ​ത്ര​യോ​വ​ട്ടം ക​ണ്ടി​ട്ടു​ണ്ട്. മ​ല​യാ​ള​വും ത​മി​ഴും ക​ന്ന​ഡ​യു​മ​ട​ക്കം ദ​ക്ഷി​ണേ​ന്ത്യ ആ​രാ​ധി​ക്കു​ന്ന ശ​ബ്ദ​ത്തി​ന്‍റെ ഉ​ട​മ​യെ​ന്ന ഭാ​വ​മി​ല്ലാ​തെ, ജ​യ​ച​ന്ദ്ര​ൻ മ​ണ്ണി​ലു​റ​ച്ചു​നി​ന്നു. പ​ച്ച​ക്ക​റി വാ​ങ്ങി സ​ഞ്ചി​യും​തൂ​ക്കി ന​ട​ന്നു​പോ​യ​ശേ​ഷ​മാ​ണ് മ​റ്റ് ആ​ളു​ക​ൾ സം​ശ​യ​ത്തോ​ടെ ‘ഇ​തു ജ​യ​ച​ന്ദ്ര​ന​ല്ലേ’- എ​ന്നു വി​ല്പ​ന​ക്കാ​ര​നോ​ടു ചോ​ദി​ക്കാ​റ്. ‘ഗാ​യ​ക​ൻ ജ​യ​ച​ന്ദ്ര​ന​ല്ലേ’?- എ​ന്നു നേ​രി​ട്ടു ചോ​ദി​ച്ചാ​ൽ എ​ന്താ​കും പ്ര​തി​ക​ര​ണ​മെ​ന്ന് അ​റി​യാ​വു​ന്ന​തു​കൊ​ണ്ടു പ​ല​രും ചോ​ദി​ക്കാ​റി​ല്ല.

ഒ​രി​ക്ക​ൽ മീ​ശ പി​രി​ച്ചു​വ​ച്ച​തു​ക​ണ്ട ആ​രാ​ധ​ക​ൻ ‘മീ​ശ ഇ​ങ്ങ​നെ പി​രി​ച്ചു​വ​ച്ച​തു ഭം​ഗി​യാ​യി​ല്ല’ എ​ന്നു പ​റ​ഞ്ഞ​യു​ട​ൻ മ​റു​പ​ടി​വ​ന്നു -‘എ​ന്‍റെ മീ​ശ എ​ന്‍റെ മു​ഖ​ത്ത​ല്ലേ? ത​ന്‍റെ മു​ഖ​ത്ത​ല്ല​ല്ലോ’! മീ​ശ​യെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​യാ​ൾ ഒ​ന്നും​മി​ണ്ടാ​തെ മ​ട​ങ്ങി​യെ​ന്നാ​ണു ക​ഥ. ഇ​തു ക​ഥ​യ​ല്ല, ന​ട​ന്ന സം​ഭ​വ​മാ​ണെ​ന്നു ജ​യ​ച​ന്ദ്ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ളി​ൽ പ​ല​രും പ​റ​ഞ്ഞി​ട്ടു​ണ്ട്.

പ്ര​ണ​യാ​ർ​ദ്ര​മാ​യി പാ​ടാ​ൻ ക​ഴി​യാ​തി​രു​ന്ന ജ​യ​ച​ന്ദ്ര​നോ​ടു ‘പോ​യി പ്ര​ണ​യി​ച്ചി​ട്ടു വാ​ടാ’- എ​ന്നു ദേ​വ​രാ​ജ​ൻ​മാ​സ്റ്റ​ർ ചൂ​ടാ​യ ക​ഥ​യും കേ​ട്ടി​ട്ടു​ണ്ട്. അ​ന്നു പാ​ടാ​ൻ ക​ഴി​യാ​തി​രു​ന്ന ജ​യ​ച​ന്ദ്ര​നാ​ണ് അ​നു​രാ​ഗം തു​ളു​ന്പു​ന്ന ഗാ​ന​ങ്ങ​ൾ​കൊ​ണ്ടു നി​ര​വ​ധി പ്ര​ണ​യാ​ർ​ദ്ര​മ​ന​സു​ക​ളെ വ​ശീ​ക​രി​ച്ചെ​ടു​ത്ത​ത്. സ​ർ​വ​ക​ല​ക​ളോ​ടും ക​ന്പ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സം​സാ​ര​പ്രി​യ​നാ​യി​രു​ന്നി​ല്ല ജ​യ​ച​ന്ദ്ര​നെ​ന്നു പ​ല​രും പ​റ​യാ​റു​ണ്ട്.

വി​സ്ത​രി​ച്ചു​പാ​ടു​ന്പോ​ഴും സം​സാ​രം ആ​റ്റി​ക്കു​റു​ക്കി. കോ​വി​ഡ് ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ‘ജ​യേ​ട്ടാ, എ​ന്തു ചെ​യ്യു​ന്നു’ എ​ന്ന ചോ​ദ്യ​ത്തി​ന്, ‘നി​ങ്ങ​ളൊ​ക്കെ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ക​യാ​ണോ’ എ​ന്നാ​യി​രു​ന്നു മ​റു​ചോ​ദ്യം. ഞാ​നി​വി​ടെ പാ​ട്ടും​പാ​ടി വെ​റു​തേ​യി​രി​ക്കു​ന്നു എ​ന്ന് അ​നു​പ​ല്ല​വി! ലോ​ക്ഡൗ​ണി​ന്‍റെ മ​ടു​പ്പി​നെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ​യെ​ന്നു ചോ​ദി​ച്ച​പ്പോ​ൾ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നു​പ​റ​ഞ്ഞു സം​സാ​രം അ​വ​സാ​നി​പ്പി​ച്ച​യാ​ളാ​ണു ജ​യ​ച​ന്ദ്ര​ൻ. എ​ന്നാ​ൽ, പ്രി​യ​പ്പെ​ട്ട​വ​രു​ടെ അ​രി​കി​ലെ​ത്തു​ന്പോ​ൾ ജ​യ​ച​ന്ദ്ര​ൻ മ​റ്റൊ​രാ​ളാ​യി മാ​റി.

ഋ​ഷി

……………………………………………………………………………………………………………………………………………………………………………………………………………………………………………………….

പാ​ട്ടി​ന്‍റെ വ​സ​ന്തം 

അ​ന​വ​ധി അ​ന​ശ്വ​ര​ഗാ​ന​ങ്ങ​ളി​ലൂ​ടെ പാ​ട്ടി​ന്‍റെ വ​സ​ന്തം തീ​ര്‍​ത്ത മ​ല​യാ​ള​ത്തി​ന്‍റെ ഭാ​വ​ഗാ​യ​ക​ന്‍ ആ​ണു യാ​ത്ര​യാ​യ​ത്. സി​നി​മാ​ഗാ​ന​ങ്ങ​ള്‍​ക്കൊ​പ്പം ല​ളി​ത​ഗാ​ന​ങ്ങ​ളി​ലൂ​ടെ​യും ഭ​ക്തി​ഗാ​ന​ങ്ങ​ളി​ലൂ​ടെ​യും മ​ല​യാ​ള​ത്തി​ലെ ഒ​രു കാ​ല​ഘ​ട്ട​ത്തെ മ​ധു​ര​മോ​ഹ​ന​മാ​ക്കി​യ ശ​ബ്ദ​സാ​ഗ​രം. അ​ഞ്ച് പ​തി​റ്റാ​ണ്ടി​നി​ടെ മ​ല​യാ​ള​ത്തി​ൽ മാ​ത്രം 15,000ഓ​ളം ല​ളി​ത​സു​ന്ദ​ര​ഗാ​ന​ങ്ങ​ള്‍ പാ​ടി​ത്തീ​ര്‍​ത്തു.

മ​ല​യാ​ളി​യു​ടെ പ്ര​ണ​യ​ത്തി​നും വി​ര​ഹ​ത്തി​നും സ​ന്തോ​ഷ​ത്തി​നും സ​ന്താ​പ​ത്തി​നും കൂ​ട്ടാ​യി ആ ​ഭാ​വ​ഗാ​യ​ക​ന്‍റെ ശ​ബ്ദ​സൗ​ഭ​ഗ​മു​ണ്ടാ​യി​രു​ന്നു. ക​ളി​ത്തോ​ഴ​ന്‍ എ​ന്ന സി​നി​മ​യി​ലെ മ​ഞ്ഞ​ല​യി​ല്‍ മു​ങ്ങി​ത്തോ​ര്‍​ത്തി എ​ന്ന ഗാ​ന​മാ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു​വ​ന്ന​ത്. ആ ​ഗാ​നം പു​റ​ത്തു വ​ന്ന​ശേ​ഷം ജ​യ​ച​ന്ദ്ര​ന് പി​ന്തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി​വ​ന്നി​ല്ല. അ​തി​നു​ശേ​ഷം ഹൃ​ദ​യ​ഹാ​രി​യാ​യ നി​ര​വ​ധി ഗാ​ന​ങ്ങ​ളി​ലൂ​ടെ സം​ഗീ​താ​സ്വാ​ദ​ക​രു​ടെ മ​ന​സു​ക​ളി​ല്‍ കു​ടി​യേ​റി​യ ജ​യ​ച​ന്ദ്ര​നെ മ​ല​യാ​ളി​ക​ള്‍ ഭാ​വ​ഗാ​യ​ക​നാ​യി ഹൃ​ദ​യ​ത്തി​ല്‍ ഏ​റ്റെ​ടു​ത്തു.

ഒ​ട്ടേ​റെ മ​ധു​ര​സു​ന്ദ​ര​ഗാ​ന​ത്തി​ലൂ​ടെ മ​ല​യാ​ള​ക്ക​ര കീ​ഴ​ട​ക്കി​യ ജ​യ​ച​ന്ദ്ര​ന്‍ രാ​സാ​ത്തി ഉ​ന്നൈ കാ​ണാ​തെ നെ​ഞ്ചം എ​ന്ന ഒ​റ്റ​ഗാ​ന​ത്തി​ലൂ​ടെ ത​മി​ഴ​ക​വും കീ​ഴ​ട​ക്കി. ജ​യ​ച​ന്ദ്ര​നോ​ളം ത​മി​ഴി​ല്‍ ശോ​ഭി​ച്ച മ​റ്റൊ​രു മ​ല​യാ​ളി ഗാ​യ​ക​ന്‍ പി​ന്നീ​ട് ഇ​ങ്ങോ​ട്ട് ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നു സം​ശ​യം. മ​ല​യാ​ള​ത്തി​നും ത​മി​ഴി​നും പു​റ​മെ തെ​ലു​ങ്കി​ലും ക​ന്ന​ഡ​ത്തി​ലും ഹി​ന്ദി​യി​ലും ആ ​സ്വ​രം ഭാ​ഷാ​തി​ര്‍​ത്തി​ക​ള്‍ ലം​ഘി​ച്ച് ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ചു.
ചി​ദം​ബ​ര​നാ​ഥി​ല്‍ തു​ട​ങ്ങി പി. ​ഭാ​സ്‌​ക​ര​ൻ, ശ്രീ​കു​മാ​ര​ന്‍ ത​മ്പി, വ​യ​ലാ​ർ എ​ന്നി​വ​രി​ലൂ​ടെ പു​തി​യ​ത​ല​മു​റ​യി​ലെ ബി. ​കെ ഹ​രി​നാ​രാ​യ​ണ​ന്‍ വ​രെ​യു​ള്ള ക​വി​ക​ളു​ടെ വ​രി​ക​ള്‍​ക്ക് ആ ​ശ​ബ്ദ​ത്തി​ലൂ​ടെ ജീ​വ​ന്‍​തു​ടി​ച്ചു.

വ​രി​ക​ളി​ലെ ഭാ​വം ആ​ലാ​പ​ന​ത്തി​ലും കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​ഞ്ഞ മ​ല​യാ​ളം ഗാ​യ​ക​ന്‍ വേ​റെ​യു​ണ്ടോ എ​ന്നു സം​ശ​യം. ഉ​ദ്യോ​ഗ​സ്ഥ​യി​ലെ അ​നു​രാ​ഗ​ഗാ​നം പോ​ലെ, സി​ഐ​ഡി ന​സീ​റി​ലെ നി​ന്‍ മ​ണി​യ​റ​യി​ലെ, പ്രേ​ത​ങ്ങ​ളു​ടെ താ​ഴ് വ​ര​യി​ലെ മ​ല​യാ​ള ഭാ​ഷ​ത​ന്‍ മാ​ദ​ക​ഭം​ഗി, ഉ​മ്മാ​ച്ചു​വി​ലെ ഏ​കാ​ന്ത പ​ഥി​ക​ന്‍ ഞാ​ന്‍, മാ​യ​യി​ലെ സ​ന്ധ്യ​ക്കെ​ന്തി​ന് സി​ന്തൂ​രം, ശാ​സ്ത്രം ജ​യി​ച്ചു മ​നു​ഷ്യ​ന്‍ തോ​റ്റു എ​ന്ന ചി​ത്ര​ത്തി​ലെ ച​ന്ദ​ന​ത്തി​ല്‍ ക​ട​ഞ്ഞെ​ടു​ത്തൊ​രു അ​ങ്ങ​നെ മ​ല​യാ​ളി​ക​ള്‍ ഒ​രി​ക്ക​ലും മ​റ​ക്കാ​ത്ത പ​റ​ഞ്ഞാ​ല്‍ തീ​രാ​ത്ത ഗാ​ന​ങ്ങ​ള്‍ ജ​യ​ച​ന്ദ്ര​ന്‍റെ സ്വ​ര​മാ​ധു​രി​യി​ല്‍ പു​റ​ത്തു​വ​ന്നു. ഭാ​ഷാ​ഭേ​ദ​മി​ല്ലാ​തെ ആറു പ​തി​റ്റാ​ണ്ട് മ​ല​യാ​ളി​ക​ള്‍ നെ​ഞ്ചോ​ട് ചേ​ര്‍​ത്ത ജ​യ​ച​ന്ദ്ര​ന്‍ യേ​ശു​ദാ​സി​ന്‍റെ​യും എ​സ്. ജാ​ന​കി​യു​ടെ​യും പി. ​ലീ​ല​യു​ടേ​യും വാ​ണി ജ​യ​റാ​മി​ന്‍റെ​യും ശ​ബ്ദ​ങ്ങ​ള്‍​ക്കൊ​പ്പം പാ​ട്ടി​ലെ ഭാ​വ​ങ്ങ​ള്‍ കൃ​ത്യ​മാ​യി ഒ​പ്പി​യെ​ടു​ത്ത് അ​വ​ര്‍​ക്കൊ​പ്പം ത​ല​യെ​ടു​പ്പോ​ടെ നി​ന്നു.

പ്ര​ദീ​പ് ഗോ​പി

Related posts

Leave a Comment