ജ​യ​സൂ​ര്യ​ക്കെ​തി​രേ ചു​മ​ത്തി​യ വ​കു​പ്പു​ക​ൾ സം​ഭ​വം ന​ട​ന്ന കാ​ല​യ​ള​വി​ൽ ജാ​മ്യം കി​ട്ടാ​വു​ന്ന​ത്; മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​ക​ള്‍ തീ​ര്‍​പ്പാ​ക്കി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ച് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നു മു​തി​ര്‍​ന്നെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ന​ടി​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​ക​ളി​ല്‍ ന​ട​ന്‍ ജ​യ​സൂ​ര്യ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി തീ​ര്‍​പ്പാ​ക്കി.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​ന് ജ​യ​സൂ​ര്യ​ക്കെ​തി​രേ ചു​മ​ത്തി​യ വ​കു​പ്പു​ക​ള്‍ സം​ഭ​വം ന​ട​ന്ന​താ​യി പ​റ​യു​ന്ന കാ​ല​യ​ള​വി​ല്‍ ജാ​മ്യം കി​ട്ടാ​വു​ന്ന​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സ് സി.​എ​സ്. ഡ​യ​സി​ന്‍റെ ന​ട​പ​ടി. ജ​യ​സൂ​ര്യ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ജ​യ​സൂ​ര്യ​ക്കെ​തി​രേ കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന കേ​സ് 2012-13 കാ​ല​യ​ള​വി​ല്‍ ന​ട​ന്ന​താ​യാ​ണു പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സി​ലെ മ​റ്റൊ​രു കേ​സ് 2008 ജ​നു​വ​രി ഏ​ഴി​നു ന​ട​ന്ന​താ​യാ​ണ് അ​തി​ജീ​വി​ത​യു​ടെ ആ​രോ​പ​ണം.

ക്രി​മി​ന​ല്‍ ന​ട​പ​ടി ച​ട്ട​പ്ര​കാ​രം ന​ട​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന 354 വ​കു​പ്പും ഉ​പ​വ​കു​പ്പു​ക​ളും അ​ന്നു ജാ​മ്യം കി​ട്ടാ​വു​ന്ന​താ​യി​രു​ന്നു​വെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment