നമ്മൾ നമ്മുടെ ഉള്ളിലെ സ്ത്രീയെ തിരിച്ചറിഞ്ഞ മൊമന്റ് ആയിരുന്നു അത്. നമ്മളെ ഉടച്ചു കളയുക എന്നൊക്കെ പറയില്ലേ. അതായിരുന്നു ഞാൻ മേരിക്കുട്ടി എന്ന സിനിമ.
നമുക്കൊന്നും, അതായത് ജയസൂര്യക്ക് ഒന്നും ഒരു റോളുമില്ലെന്ന് പറയില്ലേ. അങ്ങനെ ഒന്ന്. നിന്റെ ശരീരം ഇങ്ങ് തന്നേക്ക് എന്ന് പറയുന്ന ഒരു അവസ്ഥ ആയിരുന്നു.
പരകായപ്രവേശമോ എന്താണ് അതിന്റെ വാക്ക് എന്നൊന്നും അറിയില്ല. എന്തായാലും നമുക്കൊന്നും അവിടെ ഒരു റോളുമില്ലെന്ന് മനസിലായി. മൂന്ന് ദിവസം എനിക്ക് ആ കഥാപാത്രം ചെയ്യാൻ പറ്റുന്നില്ലായിരുന്നു.
അങ്ങനെ ഒരു ക്യാരക്ടറിലേക്ക് എത്താൻ പറ്റിയില്ല. ഞാൻ കാരവനിൽ ഇരുന്ന് കരച്ചിലായിരുന്നു. നമുക്ക് ചെയ്യാൻ പറ്റുമെന്ന കോൺഫിഡൻസിന് പോലും അവിടെ സ്ഥാനമില്ലാതായി.
മൂന്ന് ദിവസം പെട്ട് പണ്ടാരമടങ്ങി പോയി. ഞാൻ പാക്കപ്പ് ചെയ്യാമെന്നുതന്നെ വിചാരിച്ചതാണ്. എനിക്ക് കഴിയില്ലെന്ന് പറഞ്ഞ് കൈകൂപ്പി നിൽക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തി.
പക്ഷെ എന്തോ ദൈവത്തിന്റെ വലിയ സഹായമുണ്ടായി. അത് അങ്ങനെ സംഭവിച്ചതാണ്.-ജയസൂര്യ