മലയാളികള്‍ക്ക് സുപരിചിതരായ സെലിബ്രിറ്റി ദമ്പതികളാണ് ദമ്പതികളാണ് ജീവ ജോസഫും ഷിറ്റു എന്ന അപര്‍ണ തോമസും.
സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയില്‍ അവതാരകനായെത്തി മലയാളികള്‍ക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയത്.
ഇപ്പോഴിതാ ജീവയും ഭാര്യയും മോഡലുമൊക്കെയായ അപര്‍ണയും അവതാരകരായി എത്തുന്ന മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയും സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്.
അപര്‍ണ എയര്‍ഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപര്‍ണ. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം.
വ്യത്യസ്തമായ അവതരണ ശൈലിയുമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയതാണ് ജീവ. അപര്‍ണയും ജീവയും യൂട്യൂബിലും സജീവമായിരുന്നു. ഇടയ്ക്ക് അവര്‍ ചാനല്‍ നിര്‍ത്തുകയും ചെയ്തിരുന്നു.
അടുത്തിടെ ഒരു മാധ്യമത്തിന് അപര്‍ണ നല്കിയ ഒരു അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇടയ്ക്ക് അവതാരകന്റെ ആവശ്യപ്രകാരം അപര്‍ണ ജീവയെ വിളിച്ചിരുന്നു. മൂന്ന് വെജിറ്റബിള്‍സിന്റെ വില ചോദിക്കാനായിരുന്നു അവതാരകന് ആവശ്യപ്പെട്ടത്.
ഒരു കിലോ തക്കാളിയുടെ വില ചോദിച്ചപ്പോള്‍ ഇതൊക്കെ അറിഞ്ഞിട്ടെന്തിനാണെന്നായിരുന്നു ജീവയുടെ ചോദ്യം.
എന്നാല്‍ തേങ്ങയുടെ വില എന്താണെന്നും അപര്‍ണ ചോദിച്ചു. തന്റെ നെഞ്ചത്തേക്കുള്ള പണിയാണോ എന്നായിരുന്നു ഇതിന് ജീവയുടെ മറുപടി.
വീട്ടിലേക്ക് പലചരക്ക് വാങ്ങിക്കാന്‍ പറഞ്ഞാല്‍ പോയി വാങ്ങിക്കണമെന്നും അപ്പോഴേ വില അറിയൂ എന്നും അപര്‍ണ പറഞ്ഞു.
എന്നാല്‍ തിരിച്ച് താന്‍ ചോദ്യം ചോദിച്ചാല്‍ ഉത്തരം മുട്ടുമെന്നായിരുന്നു ഇതിന് പിന്നാലെ ജീവ പറഞ്ഞത്.