കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് ജാമ്യം. അന്നമ്മ തോമസ് കൊലക്കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജോളിക്ക് ജയിലില്‍ തന്നെ തുടരേണ്ടി വരും.
നേരത്തെ സിലി കൊലക്കേസിലും ജോളിക്ക് ജാമ്യം ലഭിച്ചിരുന്നു. അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടി മാത്യു, സിലി, സിലിയുടെ മകള്‍ ആല്ഫൈന് എന്നിവരെയാണ് ജോളി കൊലപ്പെടുത്തിയത്.