തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് തമന്ന ഭാട്ടിയ. ഇപ്പോള്‍ ബോളിവുഡിലും നടി സജീവമാണ്.
ഒപ്പം മലയാളത്തിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. മുംബൈ സ്വദേശിനിയായ തമന്ന കഴിഞ്ഞ പതിനെട്ട് വര്‍ഷത്തിലേറെയായി സിനിമയില്‍ സജീവമാണ്.
ബോളിവുഡിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലൂടെയാണ് നടി സൂപ്പര്‍താരമായത്.
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ തമന്നക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
തെന്നിന്ത്യയില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായ തമന്ന തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെയും നായികയുമായി.
വിജയ്, അജിത്ത്, സൂര്യ, വിക്രം, ധനുഷ്, കാര്‍ത്തി, വിജയ് സേതുപതി തുടങ്ങി എല്ലാ താരങ്ങളുടെയും ഒപ്പം തമന്ന അഭിനയിച്ചു.
തമിഴില്‍ മാത്രം ഏകദേശം 25 ഓളം സിനിമകളിലാണ് നടി അഭിനയിച്ചത്. 2006ല്‍ പുറത്തിറങ്ങിയ കേഡി ആയിരുന്നു തമന്നയുടെ ആദ്യ തമിഴ് ചിത്രം.
തുടര്‍ന്ന്, വ്യബാരി, പടുകടവന്, അയന്, ദില്ലലങ്ങാടി, സിരുതൈ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ തന്റെ ഇടം കണ്ടെത്തുകയായിരുന്നു.
ഏറ്റവും ഒടുവിലായി രജനികാന്തിനൊപ്പം ജയിലര്‍ എന്ന ചിത്രത്തിലാണ് തമന്ന അഭിനയിച്ചത്. ഏകദേശം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തമന്ന തമിഴിലേക്ക് എത്തുന്നത്.
പുതിയ ഏതാനും തമിഴ് ചിത്രങ്ങള്‍ തമന്നയുടെതായി അണിയറയില്‍ ഉണ്ട് എന്നാണ് വിവരം. അതിനിടെ തമന്നയുടെ തമിഴ് സിനിമാ രംഗത്തേക്കുള്ള കടന്നുവരവിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകനായ ചെയ്യാരു ബാലു പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.
ഹിന്ദിയില്‍ നിന്ന് തെലുങ്കിലെത്തി അതിനു ശേഷമാണ് തമന്ന തമിഴിലേക്ക് എത്തുന്നത്. മുംബൈയില്‍ ജനിച്ചു വളര്‍ന്ന തമന്ന ബോളിവുഡ് ഉപേക്ഷിച്ച് താരതമ്യേന ചെറിയ ഇന്ഡസ്ട്രികളില് ഒന്നായ തമിഴില്‍ സജീവമായതിന്റെ കാരണമാണ് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തില്‍ പങ്കുവച്ചത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്…
‘വലിയ സമ്പന്ന കുടുംബമാണ് തമന്നയുടേത്. അച്ഛന് വലിയൊരു വജ്ര വ്യാപാരിയാണ്. സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി തമന്ന അവസരങ്ങള്‍ തേടി ഇറങ്ങിയപ്പോള്‍ ബോളിവുഡില്‍ നിന്ന് പെട്ടെന്ന് അവസരം ലഭിച്ചു.
എന്നാല്‍ ആ സിനിമ പരാജയപ്പെട്ടതോടെ ഭാഗ്യമില്ലാത്ത നടിയായി തമന്ന മുദ്രകുത്തപ്പെട്ടു.
പിന്നീട് താരം വീണ്ടും അവസരങ്ങള്‍ തേടി നടന്നെങ്കിലും ഒന്നും ലഭിച്ചില്ല തുടര്‍ന്നാണ് തമിഴിലേക്ക് എത്തുന്നത്. അങ്ങനെയാണ് കേഡിയില് അവസരം ലഭിക്കുന്നത്’, ചെയ്യാരു ബാലു പറഞ്ഞു.
അതേസമയം തെന്നിന്ത്യയിലെ വിജയത്തിന് ശേഷം ബോളിവുഡിലേക്ക് തിരികെ വന്ന തമന്ന രണ്ടാം വരവില്‍ ഹിന്ദിയിലും വിജയിച്ചു നില്‍ക്കുകയാണ്.
ഒടിടി കാലത്തും നേട്ടങ്ങളുണ്ടാക്കി മുന്നേറുകയാണ് തമന്ന. വെബ് സീരീസുകളും ഓടിടി സിനിമകളും അടക്കം നിരവധി അവസരങ്ങള്‍ ബോളിവുഡില്‍ നിന്ന് തമന്നയ്ക്ക് ലഭിക്കുന്നുണ്ട്. അഭിനയിക്കുന്ന ഭാഷകളിലെയെല്ലാം തിരക്കുള്ള നായികയാണ് താരം.
തമിഴില്‍ ആരണ്‍മനൈ 4, മലയാളത്തില്‍ ബാന്ദ്ര, ഹിന്ദിയില്‍ വേദ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ് തമന്നയുടേതായി അണിയറയില്‍ ഉള്ളത്.
ഇതുകൂടാതെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് വേണ്ടി ക്രിമിനല്‍ മൈന്‍ഡ്സ് എന്നൊരു വെബ് സീരീസിലും തമന്ന അഭിനയിക്കുന്നുണ്ട്.