ജീത്തു ജോസഫ് സംവിധാനം ചെയ്ത് ദിലീപ് നായകനായ ‘ലൈഫ് ഓഫ് ജോസുട്ടി’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ജ്യോതി കൃഷ്ണ. ഇപ്പോഴിതാ താരം ദുൽഖറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ഞാൻ ഇപ്പോൾ ദുബായിൽ താമസിക്കുമ്പോൾ കൂടെയുള്ളവരൊക്കെ നോർത്ത് ഇന്ത്യൻസൊക്കെയാണ്. ഞാനൊരു സിനിമ നടിയാണെന്ന് ആദ്യമൊന്നും ഞാൻ അവരോട് പറയാറില്ലായിരുന്നു. പക്ഷെ ഫ്രണ്ട്ഷിപ്പ് വരുമ്പോൾ സ്വാഭാവികമായും അവർ നമ്മുടെ സോഷ്യൽ മീഡിയകളൊക്കെ കാണുമല്ലോ.
സ്വാഭാവികമായും അവർ ചോദിക്കും നിങ്ങൾ എന്തെങ്കിലും ആണോയെന്ന്. പിന്നെ ചോദിക്കും ആരുടെയൊക്കെ പടത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന്. ദുൽഖറിന്റെ പേര് പറയുമ്പോഴാണ്. ദൈവമേ നിങ്ങൾ ദുൽഖറിന്റെ കൂടെ അഭിനയിച്ചിട്ടുണ്ടോ എന്നാണ് അവർ ചോദിക്കുക.
അതൊരു വലിയ ക്രെഡിറ്റാണ് ഇപ്പോൾ. അപ്പോൾ ഞാൻ ദുൽഖറിനെ സിനിമയിൽ കല്യാണം കഴിച്ചിട്ടുണ്ട് എന്നൊക്കെ പറയും. ഞാൻ അഭിനയിച്ചിട്ടുള്ള താരങ്ങളിൽ ഇപ്പോൾ പാൻ ഇന്ത്യൻ താരമായി നിൽക്കുന്നത് ദുൽഖറാണ്. അടുത്തിടെ ഞാൻ സുരേഷേട്ടന്റെ മകളുടെ റിസപ്ഷന് ഭർത്താവിനൊപ്പം പോയിരുന്നു.
അവിടെ വെച്ച് ദുൽഖറിനെ കണ്ടിരുന്നു. അവർ ഫാമിലിയായി നടന്ന് വരികയായിരുന്നു. അടുത്ത് പോയി മിണ്ടണോ. എന്നെ തിരിച്ചറിയുമോ എന്നൊക്കെ ടെൻഷനായിരുന്നു. എന്തും വരട്ടെയെന്ന് കരുതി ഞാൻ പോയി ഒരു ഹായ് പറഞ്ഞു.
അത് കേട്ടതും ദുൽഖർ എന്നെ വേഗം തിരിച്ചറിഞ്ഞ് വിശേഷങ്ങളൊക്കെ ചോദിച്ച് വേഗം ഹഗ് ചെയ്തു. ആ സമയത്ത് സത്യത്തിൽ എനിക്ക് കരച്ചിലാണ് വന്നത്. അത് അദ്ദേഹത്തിന്റെ സിംപ്ലിസിറ്റി കണ്ടിട്ടാണ്. അതുകൊണ്ടാണ് അദ്ദേഹം ഉയർച്ചയിൽ നിൽക്കുന്നതെന്ന് ജ്യോതികൃഷ്ണ പറഞ്ഞു.