കോഴിക്കോട്: സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികൾ അഴിഞ്ഞാടുന്നുവെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വയലാറിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.
കൊലപാതകം നടത്തിയ എസ്ഡിപിഐ പ്രവർത്തകരെ പോലീസ് സഹായിക്കുകയാണ്. ക്രൂരമായ കൊലപാതകത്തിൽ സർക്കാരും കണ്ണടയ്ക്കുകയാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നതാണ് ബിജെപിയുടെ നിലപാടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മുസ്ലിം ലീഗിനെ സ്വാഗതം ചെയ്തുള്ള ശോഭ സുരേന്ദ്രന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം, ശബരിമലയിൽ സർക്കാർ ഭീകരാന്തരീക്ഷമുണ്ടാക്കി ഭക്തന്മാരെ ആക്രമിച്ചുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഭീകരവാദികളുടെ സമരത്തെ ശബരിമല പ്രക്ഷോഭത്തോട് ചേർക്കുന്നത് അനീതിയാണ്. കേരളത്തിൽ അധികാരം കിട്ടാൻ 35 സീറ്റുകൾ ധാരാളം മതി. ബിജെപിയുടെ പേരു പറഞ്ഞ് ചിലർ അപ്പുറത്ത് വില പേശുന്നുവെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു