ചെന്നൈ: ദേശീയപുരസ്കാരം നേടിയ ‘കടൈസി വ്യവസായി’ എന്ന ചിത്രത്തില്‍ അഭിനയിച്ച് ശ്രദ്ധേയായ കാസമ്മാൾ (71) മകന്റെ അടിയേറ്റു കൊല്ലപ്പെട്ടു. മകന് നമകോടിയെ (52) പോലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയിൽ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം.
മദ്യപിക്കാൻ പണംചോദിച്ച് വഴക്കിടുന്നതിനിടയിൽ അമ്മയെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ കാസമ്മാൾ തത്ക്ഷണം മരിച്ചുവെന്ന് പോലീസ് പറഞ്ഞു. ബാൽസാമി-കാസമ്മാൾ ദമ്പതിമാർക്ക് നമകോടിയെ കൂടാതെ മൂന്നു മക്കളാണ്. ഭാര്യയുമായി പിണങ്ങിയതിനുശേഷം നമകോടി കാസമ്മാളിനൊപ്പമാണ് താമസിച്ചിരുന്നത്.
വിജയ് സേതുപതിയും, 85 വയസുകാരനായ നല്ലണ്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 2021ൽ പുറത്തിറങ്ങിയ ‘കടൈസി വ്യവസായി’. ചിത്രത്തിൽ, വിജയ് സേതുപതിയുടെ അമ്മായിയായിട്ടാണ് കാസമ്മാൾ അഭിനയിച്ചത്.