കൊച്ചി: കടവന്ത്രയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥന് നാരായണനെ(45) റിമാന്‍ഡ് ചെയ്തു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തമിഴ്നാട് സ്വദേശി നാരായണനെ കഴിഞ്ഞ ദിവസമാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്.
ചികിത്സയിലുള്ള പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.ആത്മഹത്യ പ്രവണതയുള്ളതിനാല്‍ നാരായണനെ ചികിത്സയ്ക്കായി തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. ചികിത്സയ്ക്കു ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുന്നതടക്കമുള്ള നിയമനടപടിയിലേക്ക് കടക്കുമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 31നാണ് ഭാര്യ ജോയാമോള്‍(33), മക്കളായ ലക്ഷ്മീകാന്ത്(8), അശ്വന്ത്(4) എന്നിവരെ നാരായണന് കൊലപ്പെടുത്തിയത്. ഇതിനുശേഷം ഇയാള്‍ സ്വയം കഴുത്തിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.