അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കേസരി ചാപ്റ്റര്‍ 2. അഭിഭാഷക വേഷത്തിലാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി അക്ഷയ് കുമാര്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം ശ്രദ്ധേ നേടുകയാണ്. കഥകളി വേഷം ധരിച്ചു നില്ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.
ഇത് കേവലമൊരു വേഷമല്ല. പാരമ്പര്യത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും സത്യത്തിന്റെയും എന്റെ രാജ്യത്തിന്റെയും പ്രതീകമാണ്. ശങ്കരന് നായര്‍ ആയുധം കൊണ്ട് പോരാടിയിട്ടില്ല. ആത്മാവിലെ തീയും നിയമവും ആയുധമാക്കിയാണ് അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ പോരാടിയത്. എന്ന കുറിപ്പും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ശങ്കരന് നായര്‍ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് അക്ഷയ് കുമാര്‍ എത്തുന്നത്.
മാധവനും അനന്യ പാണ്ഡെയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം 18ന് തിയറ്ററുകളില്‍ എത്തും. ധര്‍മ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരണ്‍ സിംഗ് ത്യാഗിയാണ്.