എടക്കാട്: എടക്കാട് ഊർപഴശികാവിന്റെ സമീപത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും 17000 രൂപ മോഷണം പോയതായി പരാതി.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. മേസ്തിരി തൊഴിലാളികളുടെ കൂലി കൊടുക്കാനായി കൊണ്ടുവന്ന പണമാണ് മോഷണം പോയത്.
ഷർട്ട് ഊരി വച്ച് പോയ സമയത്താണ് മോഷ്ടാവ് പണം കവർന്നത്. പണി കഴിഞ്ഞ് തിരികെയെത്തി തൊഴിലാളികളുടെ കൂലി കൊടുക്കാനായി നോക്കിയപ്പോഴാണ് പണം മോഷണം പോയതായി കണ്ടത്.
ഓട്ടോ ഡ്രൈവർ എന്ന് തോന്നിക്കുന്ന ഒരാൾ വന്നിറങ്ങി പണം കവരുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
കുറച്ച് നാളുകൾക്ക് മുന്പ് 25000 രൂപ ഇവിടെ നിന്നും ഇതുപോലെ മോഷണം പോയിരുന്നു. എന്നാൽ അന്ന് പോലീസിൽ പരാതി നൽകിയിരുന്നില്ല.
സംഭവത്തിൽ ഉടമ ഓട്ടുകുന്നേൽ ബാബുവിന്റെ പരാതിയിൽ എടക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.