വാഷിംഗ്ടൺ: പുതിയ തലമുറയ്ക്കു വിളക്ക് കൈമാറുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നവംബറിലെ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ നേരിടാൻ കഴിവും പ്രാപ്തിയുമുള്ള നേതാവാണു കമലാ ഹാരിസ് എന്നും അദ്ദേഹം പറഞ്ഞു.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്നു വിരമിച്ചശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ.രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ വോട്ടർമാരോട് ആഹ്വാനം ചെയ്ത ബൈഡൻ യുവശബ്ദങ്ങൾക്ക് സമയവും സ്ഥലവും ഉണ്ടെന്നും പറഞ്ഞു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും യുക്രെയ്നുള്ള പിന്തുണ തുടരാനും സുപ്രീം കോടതി പരിഷ്കരണത്തിനായി ശ്രമിക്കുമെന്നും പ്രസിഡന്റ് സൂചിപ്പിച്ചു.