ബംഗളൂരു: കന്നഡ നടൻ ദർശന്റെ ഫാം ഹൗസിലെ ജീവനക്കാരന് പോക്സോ കേസിൽ 43 വർഷം തടവ്.
ബിഹാർ സ്വദേശിയായ നജീബി(33)നെയാണ് ശിക്ഷിച്ചത്. 2021ൽ ഇയാൾ ഒന്‍പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ.
നജീബ് 50,000 രൂപ പിഴയുമൊടുക്കണം. നടൻ ദർശന്റെ വിനിഷ് ദർശൻ കട്ടേവാരി സ്റ്റഡ് ഫാമിൽ കുതിരകളെ പരിപാലിക്കുന്ന ജോലിയാണ് നജീബ് ചെയ്തിരുന്നത്.
പീഡനത്തിനിരയായ കുട്ടിക്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ കർണാടക സ്റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റിയോടു കോടതി നിർദേശിച്ചു.