കാൺപുർ: കാൺപുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പിഎച്ച്ഡി വിദ്യാർഥിനി ആത്മഹത്യ ചെയ്തു. എർത്ത് സയൻസസ് വിഭാഗത്തിലെ ഗവേഷകയായ കാൺപുർ സനിഗവൻ സ്വദേശിനിയായ പ്രഗതി ഖര്യ (28) ആണ് ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. 2012 ഡിസംബറിലാണ് ഗവേഷണത്തിനായി പ്രഗതി ഐഐടിയിലെത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഐഐടിയിൽ നടക്കുന്ന നാലാമത്തെ സംഭവമാണിതെന്നു പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.