കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചാണ് ഇന്ന് പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചത്.
ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,945 രൂപയും പവന് 63,560 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2,886 ഡോളര്‍ വരെ ഉയര്‍ന്ന് 2,860 ല്‍ വ്യാപാരം അവസാനിച്ചു.
ഇന്ത്യന്‍ കറന്‍സി 87.50 ലെവലില്‍ ആണ്. 24 കാരറ്റ് സ്വര്‍ണ കട്ടിക്ക് കിലോഗ്രാമിന് ബാങ്ക് നിരക്ക് 87.3 ലക്ഷം രൂപ ആയിട്ടുണ്ട്. നിലവില്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 69,000 രൂപ നല്‍കേണ്ടിവരും.
- സീമ മോഹന്‍ലാല്‍