കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ചോദ്യം ചെയ്യലിനായി അഞ്ചിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇഡി) നു മുന്നില്‍വീണ്ടും ഹാജരാകാന്‍ ഇഡി നിര്‍ദേശം. ഇന്നലെ വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു.
തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഈ അക്കൗണ്ടുകളില്‍നിന്ന് തുക പിന്‍വലിച്ചിരുന്നു. ഈ അക്കൗണ്ട് വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണമെന്നാണ് വര്‍ഗീസ് ഇഡിക്കു നല്കിയ മൊഴി.
സിപിഎമ്മിന് രണ്ട് അക്കൗണ്ടുകള്‍
അതേസമയം, കരുവന്നൂരില്‍ സിപിഎമ്മിന് രണ്ട് അക്കൗണ്ടുകള്‍ ഉണ്ടെന്ന് ഇഡി കണ്ടെത്തി. അക്കൗണ്ടുകള്‍ ലോക്കല്‍ കമ്മിറ്റിയുടെ പേരിലാണെന്നും പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് ബിനാമി ലോണുകളുടെ കമ്മീഷന് തുക എത്തിയതായാണ് ഇഡിയുടെ കണ്ടെത്തില്‍. ഇതോടെ കൂടുതല്‍ ബാങ്കുകളിലേക്ക് ഇഡി അന്വേഷണം ആരംഭിച്ചു. ഇരുപതോളം സഹകരണ ബാങ്കുകള്‍ ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്.