കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ എം.എം. വര്‍ഗീസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും.
കേസുമായി ബന്ധപ്പെട്ട് വര്‍ഗീസിനെ കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. ഡിസംബര്‍ ഒന്നിന് ഹാജരാകാന്‍ വീണ്ടും നിര്‍ദേശിച്ചിട്ടുള്ളത്.
ബാങ്കില്‍നിന്നും വന്‍തുക ബിനാമി വായ്പയായി അനുവദിക്കാന്‍ ജില്ലാ സെക്രട്ടറി ശിപാര്‍ശ ചെയ്തെന്ന കേസിലെ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് വര്‍ഗീസിനെ ചോദ്യം ചെയ്തത്.
ബാങ്ക് ഇടപാടുകളുമായി ബന്ധമില്ലെന്നാണ് വര്‍ഗീസ് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുള്ളത്. കേസില്‍ അറസ്റ്റിലായ പ്രതികളില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യല്‍ തുടരാനാണ് ഇഡിയുടെ നീക്കം.
അതേമയം മുന്‍ മന്ത്രിയും എംഎല്‍എയുമായ എ.സി. മൊയ്തീന്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണന് എന്നിവരില്‍നിന്നും വീണ്ടും മൊഴി രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം.
ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ എം.കെ. കണ്ണന് അന്വേഷണത്തോട് നിസഹകരണമായിരുന്നു.
കണ്ടലയില്‍ കള്ളപ്പണം വെളുപ്പിച്ചു
തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികള്‍ കള്ളപ്പണം വെളുപ്പിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതികള്‍ നടത്തിയത് സംഘടിത സാമ്പത്തിക കുറ്റകൃത്യമാണെന്നും ഇഡി കോടതിയെ അറിയിച്ചു.
പ്രതികളെ ജുഡീഷല്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ ഉന്നത സ്വാധീനമുള്ള ഇവര്‍ പുറത്തിറങ്ങി തെളിവുകള്‍ നശിപ്പിക്കുമെന്നും ഇഡി വ്യക്തമാക്കുന്നു.
കേസില്‍ അറസ്റ്റിലായ എന്‍. ഭാസുരാംഗന്, മകന് അഖില്‍ജിത് എന്നിവര്‍ക്കെതിരായ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി.